സര്‍വകലാശാല വഞ്ചിക്കുന്നുവെന്ന് കെഎസ്‌യു

17

തിരുവനന്തപുരം: സര്‍വകലാശാലയുടെ കീഴിലുള്ള സര്‍ക്കാര്‍-എയ്ഡഡ് കോളേജുകളില്‍ 560ല്‍ പരം സീറ്റുകള്‍ ഒഴിഞ്ഞു കിടക്കെ യുഐറ്റി സെന്ററുകളിലേക്ക് അഡ്മിഷന്‍ എടുക്കാന്‍ യൂണിവേഴ്‌സിറ്റി ഒത്താശ ചെയ്യുന്നുവെന്ന് കെഎസ്‌യു. യൂണിവേഴ്‌സിറ്റിയുടെ നിയന്ത്രണത്തിലുള്ള യുഐറ്റി സെന്ററുകള്‍ സെല്‍ഫ് ഫിനാന്‍സിങ് മോഡലിലാണ് പ്രവര്‍ത്തിക്കുന്നത്. ഇത് സാധാരണക്കാരായ വിദ്യാര്‍ഥികള്‍ക്ക് മികച്ച നിലവാരത്തില്‍ പഠിക്കുവാനുള്ള അവസരമാണ് ഇല്ലാതാക്കുന്നതെന്ന് വൈസ് ചാന്‍സിലര്‍ക്ക് നല്‍കിയ പരാതിയില്‍ കെഎസ്‌യു ചൂണ്ടിക്കാട്ടി.കേരള സര്‍വ്വകലാശാലയുടെ കീഴിലെ ഡിഗ്രി കോഴ്‌സുകളിലേക്കുള്ള അഡ്മിഷന്റെ അവസാന തീയതി കഴിഞ്ഞ മാസം ആഗസ്റ്റ് 31 ആയിരുന്നു. എന്നിട്ടും യൂണിവേഴ്‌സിറ്റി അധികാരികളും, സിണ്ടിക്കേറ്റും, വിദ്യാഭ്യാസവകുപ്പും ചേര്‍ന്ന് സാധാരണക്കാരായ വിദ്യാര്‍ഥികളെ കബളിപ്പിച്ചതിന്റെ തെളിവാണിത്. കേരള സര്‍വകലാശാലയ്ക്ക് കീഴിലുള്ള യുഐറ്റി സെന്ററുകളില്‍ ഭൂരിഭാഗവും അടിസ്ഥാന സൗകര്യങ്ങള്‍ പോലും ഇല്ലാത്തവയാണ്. 500ല്‍ അധികം വിദ്യാര്‍ഥികള്‍ക്ക് മികച്ച ഗുണനിലവാരത്തില്‍ പഠിക്കുവാന്‍ ഉള്ള അവസരം നഷ്ടപ്പെടുത്തി കൊണ്ട് യുഐറ്റി സെന്ററുകളില്‍ കൊള്ളലാഭം ഉണ്ടാക്കുവാനുള്ള സര്‍വ്വകലാശാല അധികാരികളുടെയും, വിദ്യാഭ്യാസ വകുപ്പിന്റെയും, സിണ്ടിക്കേറ്റിന്റെയും രഹസ്യഅജണ്ട സാധാരണക്കാരായ വിദ്യാര്‍ഥികള്‍ക്കെതിരായ വെല്ലുവിളിയാണ്. ഒഴിഞ്ഞുകിടക്കുന്ന സീറ്റുകള്‍ റിപ്പോര്‍ട്ട് ചെയ്ത് അഡ്മിഷന്‍ ലഭിക്കാതെ പുറത്തു നില്‍ക്കുന്ന വിദ്യാര്‍ഥികളെ സര്‍വകലാശാല പരിഗണിച്ചില്ലെങ്കില്‍ ശക്തമായ സമര പരിപാടികളുമായി കെഎസ്‌യു മുന്നോട്ടു പോകുമെന്നു എന്‍എസ്‌യുഐ ദേശീയ സമിതി അംഗം ജെ എസ് അഖില്‍ അറിയിച്ചു.

SHARE

LEAVE A REPLY

Please enter your comment!
Please enter your name here