ഭിന്നശേഷിക്കാര്‍ക്ക് സ്വയം തൊഴില്‍ പദ്ധതിക്ക് ബാങ്ക് ലോണ്‍

28

തിരുവനന്തപുരം: സ്വയം തൊഴില്‍ പദ്ധതിയില്‍ ഭിന്നശേഷിക്കാര്‍ക്ക് സംസ്ഥാന വികലാംഗ കോര്‍പ്പറേഷന്‍ വിവിധ വാണിജ്യ ബാങ്കുകളിലൂടെ വായ്പ ലഭ്യമാക്കുന്നു. ഈ പദ്ധതിക്ക് കോര്‍പ്പറേഷന്‍ സബ്‌സിഡി നല്‍കും. 20,000 രൂപയുടെ ലോണിന് മൊത്തം തുകയുടെ 50 ശതമാനം (പരമാവധി 5000 രൂപ), സബ്‌സിഡിയായും 20,001 മുതല്‍ 50,000 രൂപ വരെ ലോണിന് 30 ശതമാനം സബ്‌സിഡിയായും 50,001 മുതല്‍ 1,00,000 രൂപവരെ ലോണിന് 25 ശതമാനം (കുറഞ്ഞത് 15,000 രൂപ) സബ്‌സിഡിയായും ഒരു ലക്ഷം രൂപയ്ക്കു മുകളില്‍ ലോണിന് 20 ശതമാനം (പരമാവധി ഒരു ലക്ഷം രൂപവരെ) സബ്‌സിഡിയായും നല്‍കും.
അപേക്ഷകനാവശ്യപ്പെടുന്ന സര്‍വീസ് ഏരിയാ ബാങ്കിലേക്ക് അപേക്ഷകള്‍ ശുപാര്‍ശ ചെയ്യും. പൂരിപ്പിച്ച അപേക്ഷാഫോറത്തോടൊപ്പം 40 ശതമാനം മുകളില്‍ അംഗവൈകല്യം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്, (ഗസറ്റഡ് ഓഫീസര്‍ അറ്റസ്റ്റ് ചെയ്തത്), രണ്ട് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ നല്‍കണം. അപേക്ഷാ ഫോറം കോര്‍പ്പറേഷനിലും www.hpwc.kerala.gov.inലഭിക്കും. ഫോണ്‍: 0471 2347768.

SHARE

LEAVE A REPLY

Please enter your comment!
Please enter your name here