കൊല്ലം മെഡിക്കല്‍ കോളേജില്‍ ഒഴിവുകള്‍

16

തിരുവനന്തപുരം: കൊല്ലം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ നിലവിലുളള സീനിയര്‍/ജൂനിയര്‍ റസിഡന്റ്മാരുടെ തസ്തികകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് യോഗ്യതയുളള ഉദ്യോഗാര്‍ത്ഥികളെ കൂടിക്കാഴ്ചയ്ക്കായി ക്ഷണിച്ചു. അനസ്‌തേഷ്യ, സര്‍ജറി, ഗൈനക്, സൈക്യാട്രി, ഓഫ്താല്‍മോളജി വിഭാഗങ്ങളിലാണ് ഒഴിവുകള്‍.എണ്ണം കണക്കാക്കപ്പെട്ടിട്ടില്ല.
ജൂനിയര്‍ റസിഡന്റിന് വേണ്ട യോഗ്യത എംബിബിഎസ്. ശമ്പളം 45,000 രൂപ. സീനിയര്‍ റസിഡന്റിന് എംബിബിഎസിനു പുറമേ എംഡി/എംഎസ്/ഡിഎന്‍ബി യോഗ്യത കൂടി വേണം. ശമ്പളം 50,000 രൂപ. ഉദ്യോഗാര്‍ത്ഥികള്‍ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റ്, പകര്‍പ്പുകള്‍, സര്‍ക്കാര്‍ അംഗീകൃത തിരിച്ചറിയല്‍ കാര്‍ഡ്, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം 26ന് രാവിലെ 10.30ന് കൊല്ലം ഗവ. മെഡിക്കല്‍ കോളേജില്‍ കൂടിക്കാഴ്ചയ്ക്ക് എത്തിച്ചേരണം.

SHARE

LEAVE A REPLY

Please enter your comment!
Please enter your name here