ന്യൂസിലന്‍ഡ് എക്‌സലന്‍സ് അവാര്‍ഡ് രണ്ടാം സീസണ് തുടക്കമായി

14

കൃതി സാനന്‍ ബ്രാന്‍ഡ് അംബാസഡര്‍
കൊച്ചി : ന്യൂസിലന്‍ഡ് എക്‌സലന്‍സ് അവാര്‍ഡ് സീസണ്‍ രണ്ടിനു തുടക്കമായി. സമര്‍ഥരായ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് ന്യൂസിലന്‍ഡില്‍ വിദ്യാഭ്യാസത്തിന് സ്‌കോളര്‍ഷിപ്പ് ലഭ്യമാക്കുന്ന പരിപാടിയാണിത്. ഇതോടൊപ്പം എജ്യുക്കേഷന്‍ ന്യൂസിലന്‍ഡിന്റെ ഇന്ത്യന്‍ ബ്രാന്‍ഡ് അംബാസഡറായി പ്രശസ്ത ബോളിവുഡി നടി കൃതി സാനനെ നിയമിച്ചിട്ടുണ്ട്.
ന്യൂസിലന്‍ഡിലെ എട്ട് സര്‍വകലാശാലകളില്‍ തുടര്‍ പഠനത്തിനാണ് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ ഷിപ്പ്. ബിസിനസ്, ഫാഷന്‍, സയന്‍സ്, ടെക്‌നോളജി, എഞ്ചിനീയറിംഗ്, മാത്തമാറ്റിക്‌സ് എന്നിവയാണ് എട്ടു യൂണിവേഴ്‌സിറ്റികളും ക്യൂഎസ് റേറ്റിങില്‍ ആഗോളതലത്തില്‍ മൂന്നു ശതമാനം മുന്നിലാണ്.
സമര്‍ഥരായ 31 ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഈ വര്‍ഷം ആദ്യം സ്‌കോളര്‍ഷിപ്പ് ലഭിച്ചിട്ടുണ്ട്. സ്‌കോളര്‍ഷിപ്പിനുള്ള യോഗ്യത, അപേക്ഷ, നടപടി ക്രമങ്ങള്‍ എന്നിവ ംംം.േൌറ്യശിിലം്വലമഹമിറ.ഴീ്‌.േി്വ/വീംീേമുുഹ്യ/രെവീഹമൃവെശു/െിലം്വമഹമിറലഃരലഹലിരലമംമൃറ െഎന്ന സൈറ്റില്‍ ലഭ്യമാണ്.
ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ ഉപരിപഠന ലക്ഷ്യകേന്ദ്രമായി ന്യൂസിലന്‍ഡ് മാറിയിരിക്കുകയാണെന്ന് ഇന്ത്യയിലെ ന്യൂസിലന്‍ഡ് ഹൈക്കമ്മീഷണര്‍ ജോ അന്ന കെംപ്‌കേഴ്‌സ് പറഞ്ഞു.
എഞ്ചിനീയറിങ്, ലൈഫ് സയന്‍സസ്, എക്കോളജി, സസ്റ്റൈനബിലിറ്റി, സോഷ്യല്‍ വര്‍ക്ക്, ബിസിനസ് എന്നിവയില്‍ ഇന്ത്യയിലെ വിവധ കേന്ദ്രങ്ങളില്‍ പ്രഭാഷണ പരമ്പരകള്‍ സംഘടിപ്പിക്കുകയുണ്ടായി. കൂടുതല്‍ വിവരങ്ങള്‍ക്ക് വേേു:െ//ംംം.േൌറ്യശിിലം്വലമഹമിറ.ഴീ്‌.േി്വ/

LEAVE A REPLY

Please enter your comment!
Please enter your name here