നാളെ മുതല്‍ തമിഴ് സിനിമാ റിലീസില്ല

8

ചെന്നൈ: തദ്ദേശനികുതിയില്‍ 10 ശതമാനം ലെവി ഏര്‍പ്പെടുത്തിയതില്‍ പ്രതിഷേധിച്ച് നാളെ മുതല്‍ സിനിമകള്‍ റിലീസ് ചെയ്യേണ്ടെന്നു തമിഴ് ഫിലിം പ്രൊഡ്യൂസേഴ്‌സ് കൗണ്‍സില്‍ തീരുമാനിച്ചു. 28 ശതമാനം ജിഎസ്ടി. നടപ്പാക്കിയതിനേത്തുടര്‍ന്ന് സിനിമാ വ്യവസായം പ്രതിസന്ധിയിലായിരിക്കേ ലെവികൂടി ഏര്‍പ്പെടുത്തിയത് ഇരുട്ടടിയാണെന്നു നിര്‍മാതാക്കള്‍ ആരോപിച്ചു.
ടിക്കറ്റ് നിരക്കുകള്‍ കാലങ്ങളായി പുതുക്കിയിട്ടില്ലെന്നിരിക്കേയാണു ലെവിയും ഏര്‍പ്പെടുത്തിയത്. ജൂലൈയില്‍ ജിഎസ്ടി ഏര്‍പ്പെടുത്തിയതിനേത്തുടര്‍ന്നു തമിഴ്‌നാട്ടിലെമ്പാടും തീയറ്ററുകള്‍ ദിവസങ്ങളോളം അടച്ചിട്ടിരുന്നു. പ്രശ്‌നം ചര്‍ച്ചചെയ്യാന്‍ സമിതി രൂപീകരിക്കാമെന്നു സര്‍ക്കാര്‍ ഉറപ്പുനല്‍കിയതിനേത്തുടര്‍ന്നാണ് ഇവ വീണ്ടും തുറന്നത്.
അന്യഭാഷാ ചിത്രങ്ങള്‍ക്ക് 20 ശതമാനം ലെവിയാണ് അധികമായി ഏര്‍പ്പെടുത്തിയിരിക്കുന്നത്. ലെവി ഏര്‍പ്പെടുത്തി ഉത്തരവ് ലഭിച്ചതോടെ മള്‍ട്ടപ്ലെക്‌സ് അടക്കമുള്ള തിയേറ്ററുകള്‍ പ്രവര്‍ത്തനം നിര്‍ത്തിയിരിക്കുകയാണ്.

 

SHARE

LEAVE A REPLY

Please enter your comment!
Please enter your name here