സമാധാനത്തിനുള്ള നൊബേല്‍ ‘ഐക്കണ്’

8

ഒസ്ലോ: ലോക വ്യാപകമായി നൂറോളം രാജ്യങ്ങളില്‍ പടര്‍ന്നുപന്തലിച്ച സര്‍ക്കാരേതര സംഘടനകളുടെ കൂട്ടായ്മയായ അണുവായുധ നിര്‍മ്മാര്‍ജന രാജ്യന്തര കാമ്പയിന് (ഐക്കണ്‍-ICAN) സമാധാനത്തിനുള്ള 2017ലെ നൊബേല്‍ സമ്മാനം.
ആണവായുധ ഉപയോഗത്തിനെതിരെയും, ഇത്തരം ആയുധങ്ങള്‍ നിരോധിക്കുന്നതിനും വേണ്ടിയുള്ള സമൂഹ്യ ബോധവല്‍ക്കരണ പ്രവര്‍ത്തനം മാനിച്ചാണ് നോര്‍വീജിയന്‍ നൊബേല്‍ സമിതി ജനീവ ആസ്ഥാനമായ ഈ കൂട്ടായ്മയെ ആദരിച്ചത്.
സമാധാനത്തിനുള്ള നൊബേലിന് 300ലേറെ നാമനിര്‍ദ്ദേശങ്ങള്‍ സമിതി പരിശോധിച്ചു. വ്യക്തികളും സംഘനകളും ഇതിലുണ്ട്. ഏതൊക്കെയെന്ന് സമിതി വെളിപ്പെടുത്തിയിട്ടില്ല.
, വൈദ്യശാസ്ത്രം, ഊര്‍ജ്ജതന്ത്രം, രസതന്ത്രം, സാഹിത്യം എന്നീ പുരസ്‌കാരങ്ങള്‍ക്ക് പിന്നാലെയാണ് സമാധാന നൊബേല്‍ പ്രഖ്യാപിച്ചത്.

SHARE

LEAVE A REPLY

Please enter your comment!
Please enter your name here