നാഗചൈതന്യയും സാമന്തയും വിവാഹിതരായി

6

പനാജി: തെലുങ്ക് സിനിമാലോകം കാത്തിരുന്ന ആ താര വിവാഹം കഴിഞ്ഞു. തെന്നിന്ത്യന്‍ താരങ്ങളായ സാമന്തയും നാഗചൈതന്യയും വിവാഹിതരായി.
ഗോവയില്‍ വച്ചു നടന്ന ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.
വിവാഹചിത്രങ്ങള്‍ നാഗചൈതന്യയുടെ പിതാവും നടനുമായ നാഗാര്‍ജുന ആരാധകരുമായി പങ്കുവെച്ചു. വെള്ളിയാഴ്ച വൈകീട്ട് 6 മണിക്കാണ് വിവാഹ ചടങ്ങുകള്‍ ആരംഭിച്ചത്. പരമ്ബരാഗത രീതികളനുസരിച്ച് നാഗചൈതന്യയുടെ മുത്തശ്ശിയുടെ വിവാഹസാരിയാണ് സാമന്ത ധരിച്ചത്. ശനിയാഴ്ച വൈകീട്ട് ക്രിസ്ത്യന്‍ ആചാരപ്രകാരം പള്ളിയില്‍ വച്ച് വിവാഹ ചടങ്ങുകള്‍ നടക്കും.

SHARE

LEAVE A REPLY

Please enter your comment!
Please enter your name here