കുഞ്ഞിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി യുവതിയെ കൂട്ടബലാത്‌സംഗത്തിന് ഇരയാക്കി

9

മുസഫര്‍നഗര്‍: കുഞ്ഞിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി യുവതിയെ കൂട്ടബലാത്‌സംഗത്തിന് ഇരയാക്കി. യുവതിയും ഭര്‍ത്താവും മൂന്നു മാസം പ്രായമായ കുഞ്ഞും ഡോക്ടറെ കണ്ട് തിരികെ വരുന്ന വഴിയാണ് സംഭവം. ഭര്‍ത്താവിന്റെ മുന്നില്‍ വച്ചാണ് 25 കാരിയായ യുവതിയെ കൂട്ടബലാത്‌സംഗത്തിനിരയാക്കിയത്.
ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്ന കുടുംബത്തെ കാറില്‍ സഞ്ചരിക്കുകയായിരുന്ന നാലംഗ സംഘം നിര്‍ഗജ്‌നി ഗ്രാമത്തിനു സമീപത്തു വച്ച് തടയുകയായിരുന്നു. ബൈക്കില്‍ നിന്ന് യുവതിയെ തള്ളിയിട്ട് സമീപത്തെ കരിമ്ബിന്‍ പാടത്തേക്ക് വലിച്ചിഴച്ചുകൊണ്ടു പോയി. തടയാന്‍ ശ്രമിച്ച ഭര്‍ത്താവിനെ മര്‍ദ്ദിച്ച് കെട്ടിയിടുകയും കുഞ്ഞിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന് കുഞ്ഞിനെ തോക്ക് ചൂണ്ടി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി നാലുപേരും ചേര്‍ന്ന് യുവതിയെ ബലാത്‌സംഗം ചെയ്തു. ഭര്‍ത്താവിന്റെയും കുഞ്ഞിന്റെയും മുന്നിലിട്ട് തന്നെ ബലാത്‌സംഗം ചെയ്തുവെന്ന് യുവതി പറഞ്ഞതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.
യുവതിയും ഭര്‍ത്താവും പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. സംഭവം പുറത്തുപറയരുതെന്ന് ഭീഷണിപ്പെടുത്തിയതായും കുടുംബം പൊലീസിനോട് പറഞ്ഞു. പ്രതികളെ ഇതുവരെ കണ്ടെത്തിയിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും യുവതിയെയും ഭര്‍ത്താവിനെയും വൈദ്യ പരിശോധനക്ക് വിധേയരാക്കിയതായും പോലീസ് അറിയിച്ചു.

 

SHARE

LEAVE A REPLY

Please enter your comment!
Please enter your name here