കശ്മീരില്‍ വീണ്ടും പാക് വെടിവെപ്പ്: തിരിച്ചടിച്ച് ഇന്ത്യ

3

ശ്രീനഗര്‍: അതിര്‍ത്തിയില്‍ വീണ്ടും പാക് പ്രകോപനം. ജമ്മു കശ്മീരിലെ നൗഷേര സെക്ടറിലെ ഇന്ത്യന്‍ പോസ്റ്റുകള്‍ക്കു നേരെ പാക് സൈന്യം വെള്ളിയാഴ്ച രാത്രിയില്‍ വെടിയുതിര്‍ത്തു. എന്നാല്‍ വെടിവെയ്പ്പില്‍ ആര്‍ക്കും പരിക്കില്ല. ചെറിയ ആയുധങ്ങളും ഓട്ടോമാറ്റിക് മോര്‍ട്ടാറുകളും ഉപയോഗിച്ചായിരുന്നു പാക് ആക്രമണം. ഇന്ത്യന്‍ സൈന്യവും ശക്തമായി തിരിച്ചടിച്ചു.
കഴിഞ്ഞ കുറച്ചു മാസങ്ങളായി പാക്കിസ്ഥാന്‍ നിരവധിത്തവണ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുകയാണ്. ജമ്മുകശ്മീരിലെ പുഞ്ച് ജില്ലയില്‍ കഴിഞ്ഞദിവസം പാക് വെടിവയ്പ്പ് ഉണ്ടായിരുന്നു.ദിഗ്വാര്‍ പ്രവിശ്യയിലെ നിയന്ത്രണ മേഖലയിലാണ് യാതോരു പ്രകോപനം കൂടാതെ പാകിസ്ഥാന്റെ ആക്രമണം നടത്തിയത്. പൂഞ്ച് ജില്ലയില്‍ തിങ്കളാഴ്ചയുണ്ടായ പാക്ക് വെടിവയ്പ്പില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടിരുന്നു. അഞ്ചുപേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തു.

 

LEAVE A REPLY

Please enter your comment!
Please enter your name here