സിനിമ സംവിധായകന്‍ കുന്ദന്‍ ഷാ അന്തരിച്ചു

2

മുംബൈ: പ്രശസ്ത സിനിമ സംവിധായകന്‍ കുന്ദന്‍ ഷാ (69) അന്തരിച്ചു. ഹൃദായാഘാതത്തെ തുടര്‍ന്ന് ശനിയാഴ്ച രാവിലെയായിരുന്നു അന്ത്യം.
പുനൈ ഫിലിം-ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും സംവിധാനം പഠിച്ച ഷാ, 1983ലെ ”ജാനേ ഭി യാരോ” എന്ന ഹാസ്യചിത്രത്തിലൂടെയാണ് ഏറെ പ്രശസ്തനായത്. ഈ ചിത്രം ബോക്‌സ് ഓഫീസ് വിജയം നേടിയില്ലെങ്കിലും മികച്ച സംവിധായകനുള്ള ഇന്ദിരാഗാന്ധി ദേശീയ അവാര്‍ഡ് അദ്ദേഹത്തിനു നേടിക്കൊടുത്തു. ഷായ്ക്ക് ലഭിച്ച ആദ്യ അവാര്‍ഡും ഇതായിരുന്നു. 2015ലെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് വിദ്യാര്‍ഥി പ്രതിഷേദത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഷാ അവാര്‍ഡ് തിരിച്ചുനല്‍കി.
ജനപ്രീയ സീരിയലായ ”നുക്കാഡി”ലൂടെയാണ് ടെലിവിഷന്‍ രംഗത്ത് ഷാ എത്തിയത്.
1988ല്‍ കാര്‍ട്ടൂണിസ്റ്റ് ആര്‍ കെ ലക്ഷ്മണന്റൈ ”കോമണ്‍മാന്‍” എന്ന കഥാപാത്രത്തെ ആസ്പദമാക്കി ചിത്രം നിര്‍മ്മിച്ചു-”വങ്കിള്‍ കി ദുനിയ”.
ഷാ രൂഖ് ഖാന്‍ അഭിനയിച്ച ”കബി ഹാന്‍ കബി നാ”എന്ന് ചിത്രത്തിലൂടെ 1993ല്‍ ബോളിവുഡില്‍ തിരിച്ചെത്തി. പ്രിതി സിന്റയും, സെയ്ഫ് അലി ഖാനും, ചന്ദ്രചൂര്‍ സിങും വേഷമിട്ട ”ക്യാ കെഹ്ന” (2000) ആണ് അടുത്ത ചിത്രം സൂപ്പര്‍ ഹിറ്റായി.
ഇതിനുശേഷം പല ചിത്രങ്ങളും ഷാ നിര്‍മ്മിച്ചിട്ടുണ്ടെങ്കിലും സാമ്പത്തികമായി രക്ഷപെട്ടില്ല.

SHARE

LEAVE A REPLY

Please enter your comment!
Please enter your name here