സംസ്‌കാരവും പ്രകൃതിയും ജീവശ്വാസം: അമൃതാനന്ദമയി

34

കൊല്ലം: സംസ്‌കാരത്തിനോടും പ്രകൃതിയോടുമുള്ള ആദരവ് ഓരോ ഭാരതീയന്റെയും ജീവശ്വാസമായി മാറണമെന്ന് മാതാ അമൃതാനന്ദമയി. അതുകൊണ്ടു തന്നെ സംസ്‌കാരത്തെയും പ്രകൃതിയേയും നിലനിര്‍ത്തിക്കൊണ്ടുള്ള വികസനമാണ് നമ്മള്‍ നടത്തേണ്ടതെന്നും 64-ാം ജന്മദിനസന്ദേശത്തില്‍ മാതാ അമൃതാനന്ദമയി പറഞ്ഞു.
കര്‍മ്മങ്ങളെ മുന്‍ നിര്‍ത്തി ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കുന്നതും, പണം സമ്പാദിക്കുന്നതും തെറ്റല്ലെങ്കിലും പണത്തിനുവേണ്ടി ജീവിക്കരുതെന്നും അമൃതാനന്ദമയി ഓര്‍മ്മിപ്പിച്ചു. സമൂഹത്തില്‍ വളര്‍ന്നുവരുന്ന വിഷാദവും ഒറ്റപ്പെടലും ലഹരിയും യുദ്ധത്തെക്കാള്‍ ഭീകരമാണ്. ബുദ്ധിയും ഓര്‍മ്മശക്തിയും മാത്രം വികസിപ്പിച്ച് കുഞ്ഞുങ്ങളെ യന്ത്രങ്ങളാക്കി മാറ്റുന്ന വിദ്യാഭ്യാസ സമ്പ്രദായമാണ് ഇതിനുത്തരവാദി. ജീവിതത്തില്‍ ചിട്ടയും മൂല്യവും തിരികെ കൊണ്ടുവന്നാല്‍ ഈ പ്രതിസന്ധി മറികടക്കാനാകും.
കള്ളപ്പണം തടയാന്‍ നോട്ടു നിരോധനം കൊണ്ടുവന്നത് ബാഹ്യമായ നടപടി മാത്രമാണ്. ഇത് ലക്ഷ്യപ്രാപ്തിയില്‍ എത്താന്‍ സ്വാര്‍ഥതയും അഹങ്കാരവും വെടിയണം. വിദ്യാലയത്തിന്റെയും തൊഴിലിടങ്ങളുടെയും രണ്ടു കിലോമീറ്റര്‍ ചുറ്റളവില്‍ ശുചിയാക്കാന്‍ എല്ലാവരും തയാറാകണമെന്നും അമൃതാനന്ദമയി ജന്മദിന സന്ദേശത്തില്‍ ആഹ്വാനം ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here