കൊല്ലം: എല്ലാവരേയും ഒരുപോലെ കാണാനാണ് മാതാ അമൃതാനന്ദമയി (അമ്മ) ശ്രമിക്കുന്നതെന്നും അതു കൊണ്ടുതന്നെ ഈശ്വരീയഅംശം താന്‍ അമ്മയിലും ദര്‍ശിക്കുന്നുവെന്നും കേന്ദ്രമന്ത്രി ജുവല്‍ ഓറം. രാജ്യത്തെ ദളിത് ആദിവാസി മേഖലകളില്‍ അമ്മ ചെയ്യു സേവനം മഹത്തരവും മാതൃകാപരവുമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പാവങ്ങളുടേയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെയും കണ്ണീരൊപ്പാനും അവര്‍ക്കായി സേവന പ്രവര്‍ത്തനങ്ങള്‍ സമര്‍പ്പിക്കാനുമാണ് ജന്മദിനത്തില്‍ മാതാ അമൃതാനന്ദമയി സമയം കണ്ടെത്തുതെന്ന് ചടങ്ങില്‍ ആശംസകള്‍ അര്‍പ്പിച്ച രാജ്യസഭാ ഉപാധ്യക്ഷന്‍ പി ജെ കുര്യന്‍ പറഞ്ഞു. ജാതിമത വ്യത്യാസമില്ലാതെ എല്ലാവരിലും കാരുണ്യവും സഹായവുമെത്തിക്കു അമ്മ സനാധന ധര്‍മ്മത്തിന്റെ മൂര്‍ത്തീ മൂര്‍ത്തീഭാവമാണെ് അദ്ദേഹം പറഞ്ഞു.
സര്‍ക്കാരിനുപോലും സാധ്യമല്ലാത്ത സേവനപ്രവര്‍ത്തനമാണ് അമ്മ ചെയ്യുന്നതെന്നും ഇത് എല്ലാവരും മാതൃകയാക്കേണ്ടതാണെന്നും കേന്ദ്രമന്ത്രി വൈ എസ് ചൗധരി പറഞ്ഞു. ജന്മദിനത്തില്‍ മറ്റാര്‍ക്കും ചെയ്യാന്‍ കഴിയാത്തത്ര സേവന പ്രവര്‍ത്തങ്ങള്‍ അശരണര്‍ക്കായി സമര്‍പ്പിക്കുന്ന അമ്മ ലോകത്തിനുമുന്നില്‍ ഹൃദയദീപമായാണ് പ്രകാശിക്കുന്നതെന്ന് കേന്ദ്ര സഹമന്ത്രി സത്യപാല്‍ സിങ് പറഞ്ഞു.
ഐക്യരാഷ്ട്ര സഭയില്‍ മലയാളത്തിന്റെ മാധുര്യമാവാന്‍ അമ്മക്ക് കഴിഞ്ഞുവെന്നത് മലയാളത്തിന്റെ ഭാഗ്യമാണെന്നും സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സമജ്ജ്വല പ്രതീകമാണ് അമ്മയെന്നും എം കെ രാഘവന്‍ എംപി പറഞ്ഞു.
ഓരോ വര്‍ഷം കഴിയുന്തോറും അമ്മയുടെ കാരുണ്യം വറ്റാത്ത നീരുറവയായി ഓരോ ഇടത്തേക്കും ഒഴുകിയെത്തുകയാണെന്ന് കെ സി വേണുഗോപാല്‍ എംപി പറഞ്ഞു.
ലോകത്തിനു മുന്നില്‍ നിറഞ്ഞു നില്‍ക്കുന്ന ഒരു അത്ഭുതമാണ് മാതാ അമൃതാനന്ദമയിയെന്ന് പ്രതിപക്ഷ നേതാവു രമേശ് ചെന്നിത്തല പറഞ്ഞു. സൃഷ്ടിയില്‍ മഹത്വപൂര്‍ണ്ണം മനുഷ്യജന്മമെന്നും ആ മനുഷ്യജന്മത്തില്‍ പിറവിയെടുത്ത ദൈവത്തിന്റെ തനി സ്വരൂപമാണ് അമ്മയെന്നുപി സി ജോര്‍ജ്ജ് എംഎല്‍എ പറഞ്ഞു.
ഇന്ത്യയിലും വിദേശത്തുനിന്നുമായി ആയിരങ്ങളാണ് ജന്മദിനഘോഷത്തിനായി അമൃതപുരിയിലേക്ക് ഒഴുകിയെത്തിയത്. തിങ്കളാഴ്ച പുലര്‍ച്ചെ മഹാഗണപതി ഹോമത്തൊടെയാണ് ചടങ്ങുകള്‍ ആരംഭിച്ചത്. തുടര്‍് 9 മണിക്ക് ജന്മദിനാഘോഷത്തിലെ പ്രധാന ചടങ്ങായ ഗുരുപാദ പൂജ നടന്നു. മാതാ അമൃതാനന്ദമയി മഠം ട്രസ്റ്റ് വൈസ് ചെയര്‍മാനും പ്രഥമ ശിഷ്യനുമായ സ്വാമി അമൃത സ്വരൂപാനന്ദ പുരി നേതൃത്വത്തില്‍ ആയിരുപാദപൂജ. തുടര്‍ന്ന് അമ്മ ജന്മദിന സന്ദേശം നല്‍കി.


ജയന്തി സമ്മേളനത്തില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, സുരഷ് ഗോപി എംപി, എംഎല്‍എമാരായ ആര്‍ രാമചന്ദ്രന്‍, ഒ രാജഗോപാല്‍, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, വി എസ് ശിവകുമാര്‍, ബിജെപി ഉപാധ്യക്ഷന്‍ ശ്യാം ജെജു, ശിവഗിരി മഠത്തിലെ മുതിര്‍ സന്യാസിവര്യന്‍ സ്വാമി പ്രകാശാനന്ദ, ശാന്തിഗിരി ആശ്രമം ഓര്‍ഗനൈസ്ഡ് സെക്രട്ടറി ഗുരു രത്‌നം ജ്ഞാന തപസ്വി എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
ജന്മദിനാഘോഷ ചടങ്ങുകളോടനുബന്ധിച്ച് മഠം നാലുലക്ഷം പേര്‍ക്കുള്ള സാരിവിതരണവും വൈദ്യുതി എത്താത്ത ഗ്രാമങ്ങളിലെ വീടുകളിലേക്കുള്ള ആയിരം സൗരോര്‍ജ്ജ സൈക്കിളുകളും വിതരണം ചെയ്തു. 54 പേരുടെ സമൂഹവിവാഹവും അമ്മയുടെ കാര്‍മ്മികത്വത്തില്‍ നടന്നു. ഇവര്‍ക്കാവശ്യമായ ആഭരണങ്ങളും വസ്ത്രങ്ങളും മഠം വിതരണം ചെയ്തു.
ഈ വര്‍ഷത്തെ അമൃതകീര്‍ത്തി പുരസ്‌കാരം ശ്രീ വിവേകാനന്ദ വേദിക് വിഷന്‍ അധ്യക്ഷ ഡോ എം ലക്ഷ്മികുമാരിക്ക് കേന്ദ്ര പട്ടികവര്‍ഗ മന്ത്രി ജുവല്‍ ഒറോമം സമ്മാനിച്ചു. 1,23,456 രൂപയും ആര്‍’ിസ്റ്റ് നമ്പൂതിരി രൂപകല്പന ചെയ്ത സരസ്വതി ശില്പവും പ്രശസ്തി പത്രവുമടങ്ങുതാണ് പുരസ്‌കാരം. അമൃതകീര്‍ത്തി പുരസ്‌കാരം എല്ലാ സ്ത്രീകള്‍ക്കുമായി സമര്‍പ്പിക്കുന്നതായി ലക്ഷ്മികുമാരി അറിയിച്ചു.

മഠത്തിന്റെ സഹായം ചര്‍ച്ച ചെയ്യുമെന്ന് മന്ത്രി സുധാകരന്‍
ഭവനരഹിതരായ പാവപ്പെട്ടവര്‍ക്ക് വീടുവെച്ചു നല്‍കുന്ന സംസ്ഥാന സര്‍ക്കാരിന്റെ ”ലൈഫ്” പദ്ധതിയുമായി മാതാ അമൃതാനന്ദമയി മഠത്തെ സഹകരിപ്പിക്കുന്നക്കുകാര്യം ചര്‍ച്ച ചെയ്യുമെന്ന് സംസ്ഥാന പൊതുമരാമത്തു മന്ത്രി ജി സുധാകരന്‍ അറിയിച്ചു. ഇക്കാര്യം മുഖ്യമന്ത്രിയുമായി സംസാരിക്കുമെന്ന് അമ്മയ്ക്ക് ജന്മദിനാശംസകള്‍ നേരാനെത്തിയ മന്ത്രി മാധ്യമ പ്രവര്‍ത്തകരെ അറിയിച്ചു. ലൈഫ് പദ്ധതിയുമായി സഹകരിക്കാന്‍ തയാറാണെന്ന് അമൃതാനന്ദമയി തന്നോട് പറഞ്ഞതായി മന്ത്രി പറഞ്ഞു.

 

LEAVE A REPLY

Please enter your comment!
Please enter your name here