അമിതഷായുടെ മകനെതിരായ ആരോപണങ്ങള്‍ അന്വേഷിക്കണം: ചെന്നിത്തല

7

തിരുവനന്തപുരം: ബിജെപി അധ്യക്ഷന്‍ അമിത്ഷായുടെ മകനെതിരെ ഉയര്‍ന്നിരിക്കുന്ന ഗുരുതരമായ സാമ്പത്തിക ആരോപണത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
ബിജെപിയുടെ കപടമുഖമാണ് ഇതിലൂടെ ഒരിക്കല്‍ക്കൂടി വെളിച്ചത്ത് വരുന്നത്. തുടര്‍ച്ചയായി നഷ്ടത്തിലായിരുന്ന അമിത്ഷായുടെ മകന്റെ കമ്പനി ബിജെപി സര്‍ക്കാര്‍ അധികാരമേറ്റശേഷം മായജാലം പോലെ വിറ്റുവരവില്‍ 16000 മടങ്ങ് വര്‍ധനയുണ്ടാക്കിയെന്നാണ് റിപ്പോര്‍ട്ട്. മൂന്നര വര്‍ഷത്തെ മോദി ഭരണത്തില്‍ രാജ്യം സാമ്പത്തികമായി തകരുമ്പോഴാണ് ഭരണകക്ഷി അധ്യക്ഷന്റെ മകന്റെ കമ്പനി അമ്പരപ്പിക്കുന്ന വിധത്തിലുള്ള കുതിച്ചുകയറ്റം നടത്തിയിരിക്കുന്നത്. ബിജെപി സര്‍ക്കാരിന് കീഴില്‍ സാധാരണക്കാരും പാവങ്ങളും സാമ്പത്തിക തകര്‍ച്ച നേരിടുമ്പോള്‍ ബിജെപി നേതാക്കളും കോര്‍പ്പറേറ്റുകളും തഴച്ചുവളരുകയാണ് എന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ഇത്. കള്ളപ്പണം പിടികൂടുമെന്നും അത് സാധാരണക്കാരില്‍ എത്തിക്കുമെന്നും പറഞ്ഞവരുടെ തനിനിറമാണ് പുറത്തുവരുന്നത്. അഴിമതിരഹിത ഭരണം വാഗ്ദാനം ചെയ്ത് അധികാരത്തില്‍ വന്ന ബിജെപി സര്‍ക്കാര്‍ അഴിമതിയില്‍ മുങ്ങിക്കുളിക്കുകയാണെന്നും രമേശ് ചെിത്തല പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here