അമൃതോത്സവത്തില്‍ കേരളത്തെ വാഴ്ത്തി രാഷ്ട്രപതി

10

കൊല്ലം: മാതാ അമൃതാനന്ദമയിയുടെ അറുപത്തിനാലാം ജന്മദിനാഘോഷവേളയില്‍, കേരളത്തിന്റെ മതസൗഹാര്‍ദ്ദത്തെ വാഴ്ത്തി രാഷ്ട്രപതി റാം നാഥ് കോവിന്ദ്. കേരളം വൈവിദ്ധ്യങ്ങളുടെ നാടാണെന്നും മതസൗഹാര്‍ദ്ദത്തിന്റെ കാര്യത്തില്‍ കേരളത്തെ മാതൃകയാക്കണമെന്നും രാഷ്ട്രപതി പറഞ്ഞു. മാതാ അമൃതാമനന്ദമയീ മഠത്തിന്റെ സാമൂഹ്യക്ഷേമപ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളത്തില്‍ വിവിധ മതങ്ങളിലുള്ളവര്‍ ഒത്തൊരുമയോടെയാണ് ജീവിക്കുന്നത്. ഇത് വലിയൊരു കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. മതസൗഹാര്‍ദ്ദത്തിന്റെ കാര്യത്തിലും കേരളത്തിന്റെ പാരമ്പര്യം ഉജ്ജലമാണെന്ന് രാഷ്ട്രപതി പ്രകീര്‍ത്തിച്ചു. ക്രൈസ്തവര്‍ ഇന്ത്യയില്‍ ആദ്യമെത്തിയത് കേരളത്തിലാണ്. ആദ്യ മുസ്ലീം പള്ളിയും കേരളത്തിലാണ് ഉണ്ടായത്. ജൂതരും, റോമാക്കാരും ഒക്കെ കേരളത്തിലെത്തി. ഇവരൊക്കെ പരസ്പര ധാരണയോടെ സഹവര്‍ത്തിത്തത്തോടെ ഒരോരുത്തരുടെയും വിശ്വാസത്തെ ആദരിച്ച് ജീവിച്ചു. ഈ പാരമ്പര്യം തികച്ചും അഭിമാനാര്‍ഹമാണെന്ന് കോവിന്ദ് എടുത്തുകാട്ടി.
അമൃതാനന്ദമയി മഠം നടത്തുന്ന ക്ഷേമപ്രവര്‍ത്തനങ്ങളേയും പ്രകീര്‍ത്തിച്ച കോവിന്ദ്, ആത്മീയചാര്യന്മാര്‍ നല്‍കിയ സംഭാവനകള്‍ വിലമതിക്കാനാവാത്താണെന്നും പറഞ്ഞു. എല്ലാവര്‍ക്കും ഒരുപോലെ ജീവിത സൗകര്യങ്ങള്‍ നല്‍കുന്നതും സാധാരണക്കാരുടെ ജീവിതത്തില്‍ പരിവര്‍ത്തനം വരുത്തുന്നതുമാണ് ആധ്യാത്മികത നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്ന് രാഷ്ട്രപതി അഭിപ്രായപ്പെട്ടു. ികച്ച സമൂഹം ഉണ്ടായാലേ ഐശ്യര്യ സമ്പൂര്‍ണമായ രാഷ്ട്രമുണ്ടാകൂ. അമൃതാനന്ദമയി മഠം നടത്തുന്ന ഇത്തരം സംരം’ങ്ങള്‍ ഈ ദിശയിലുള്ളതാണെന്ന് രാഷ്ട്രപതി പറഞ്ഞു.


രാഷ്ട്രപതിയായതിനുശേഷം തന്റെ ആദ്യ സന്ദര്‍ശനം ലഡാക്കിലേക്കായിരുന്നു. രാജ്യത്തിന്റെ ഏറ്റവും വടക്കേ അറ്റത്തുള്ള ലഡാക്കില്‍ നമ്മുടെ ധീര സൈന്നികര്‍ നടത്തുന്ന ഐതിഹാസിക ജീവിതമാണ് ഞാന്‍ കണ്ടത്. രണ്ടാമതായി വന്നത്കേരളത്തിലാണ്. കേരളം ആധ്യാത്മികതയുടെയും ശാസ്ത്രത്തിന്റെയും മികച്ച സമ്മേളന വേദിയാണ്. ശ്രീ ശങ്കരാചാര്യരും, ശ്രീനാരായണ ഗുരുവും, അയ്യങ്കാളിയും ആധ്യാത്മികതക്കൊപ്പം സാമൂഹ്യ പരിഷ്‌കരണത്തിലും ഒരേ പോലെ പരിവര്‍ത്തനം സൃഷ്ടിച്ചവരാണ് രാഷ്ട്രപതി പറഞ്ഞു.
ശുദ്ധജലം, ശുചിത്വം, ആരോഗ്യപരിപാലനം എന്നീ മേഖലകളിലെ മഠത്തിന്റെ മൂന്ന് പുതിയ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളാണ് രാഷ്ട്രപതി ഉത്ഘാടനം ചെയ്തത്.
അമൃതപുരിയിലെ ദര്‍ശന ഹാളില്‍ അമൃതാനന്ദമയിയുടെ സാന്നിധ്യത്തിലായിരുന്നു ഉദ്ഘാടന ചടങ്ങ്. ഗവര്‍ണര്‍ പി സദാശിവം, മന്ത്രി കടകമ്പള്ളി സുരേന്ദ്രന്‍, കെ സി വേണുഗോപാല്‍ എംപി, ആര്‍ രാമചന്ദ്രന്‍ എന്നിവര്‍ സന്നിഹിതരായി. മാതാ അമൃതാനന്ദമയി മഠം ട്രസ്റ്റ് വൈസ് ചെയര്‍മാന്‍ സ്വാമി അമൃത സ്വരുപാനന്ദ പുരി സ്വാഗതവും എയിംസ് മെഡിക്കല്‍ ഡയറക്ടര്‍ ഡോ പ്രേം നായര്‍ നന്ദിയും പറഞ്ഞു. ഗായക പ്രതി’ വൈഷ്ണവ് പ്രാര്‍ഥനാ ഗാനം ആലപിച്ചു.

SHARE

LEAVE A REPLY

Please enter your comment!
Please enter your name here