അനുപം ഖേര്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാന്‍

9

ന്യൂഡല്‍ഹി: പ്രശസ്ത നടന്‍ അനുപം ഖേറെ ഫിലിം ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (എഫ്ടിഐഐ)യുടെ ചെയര്‍മാനായി നിയമിച്ചു. 139 ദിവസം നീണ്ട വിദ്യാര്‍ഥി സമരത്തിലൂടെ വിവാദ പാത്രമായിരുന്ന ഗജേന്ദ്ര ചൗഹാന്റെ പിന്‍ഗാമിയാണ് ഖേര്‍.
ബിജെപിയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന 62 കാരനായ ഖേര്‍ 500ലേറെ സിനിമകളിലും നാടകങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ഡല്‍ഹി നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമിയില്‍ നിന്നുള്ള ബുരുദദാരിയാണ്. സിനിമ, കലാ മേഖലകളിലെ സംഭാവനകള്‍ക്ക് 2004ല്‍ പത്മശ്രീയും, 2016ല്‍ പത്മഭൂഷണും നല്‍കി കേറെ രാജ്യം ആദരിച്ചു. രാജ്യാന്തര സനിമയിലും തിളങ്ങിയ അപൂര്‍വ ഇന്ത്യന്‍ താരങ്ങളില്‍ ഒരാളാണ് ഖേര്‍.

LEAVE A REPLY

Please enter your comment!
Please enter your name here