Rajesh and Nupur Talwar

അലഹബാദ്: കോളിളക്കം സൃഷ്ടിച്ച ആരുഷി വധക്കേസില്‍ മാതാപിതാക്കള്‍ രാജേഷ് തല്‍വാറിനേയും നുപുര്‍ തല്‍വാറിനേയും അലഹബാദ് ഹൈക്കോടതി വെറുതെ വിട്ടു. സംശയത്തിന്റെ ആനുകൂല്യം നല്‍കിയാണ് പ്രതികളെ വെറുതെവിട്ടത്.
2008ല്‍ ആരുഷിയെയും വീട്ടുജോലിക്കാരന്‍ ഹേമരാജിനെയും വധുച്ചു എന്നതാണ് തല്‍വര്‍ ദമ്പതികള്‍ക്ക് എതിരെയുള്ള കേസ്.
14 വയസുകാരി ആനുഷി കൊലചെയ്യപ്പെട്ടതില്‍ മാതാപിതാക്കള്‍ കുറ്റക്കാരെന്ന് കണ്ട് സിബിഐ കോടതി കണ്ടത്തിയിരുന്നു. ഹേംരാജുമായി അവിഹിതബന്ധം ഉണ്ടെന്ന സംശയാമാണ് കൊലപാതകത്തിനു പിന്നില്‍ എന്നായിരുന്നു പ്രോസിക്യൂഷന്‍ കേസ്.
2013 നവംബര്‍ 26ല്‍ ജീവപര്യന്തം ശിക്ഷിച്ച സിബിഐ കോടതി വിധിക്കെതിരെയുള്ള താല്‍വര്‍ ദമ്പതികളുടെ അപ്പീല്‍ ജസ്റ്റിസുമാരായ ബി കെ നാരായണ, എ കെ മിശ്ര എന്നിവര്‍ അടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് ശരിവച്ചു.
നൂപുറും രാജേഷും ഗാസിയാബാദ് ദസ്‌ന ജയിലില്‍ കഴിയുകയാണ്.

ആരുഷി

സംഭവത്തിന്റെ ആദ്യ ഘട്ടത്തില്‍ 45 കാരനായ വീട്ടുജോലിക്കാരന്‍ ഹേംരാജിനെയായിരുന്നു സംശയിച്ചത്. എന്നാല്‍ രണ്ട് ദിവസത്തിന് ശേഷം ഹേംരാജിന്റെ പഴകിയ മൃതദേഹം ടെറസില്‍ നിന്ന് കണ്ടെത്തുകയായിരുന്നു. എന്നാല്‍ ആരുഷിയുടെയും ഹേംരാജിന്റെയും വഴിവിട്ട ബന്ധം കാണാനിടയായ മാതാപിതാക്കള്‍ തന്നെയാണ് ഇരുവരെയും കൊലപ്പെടുത്തിയത് എന്നായിരുന്നു സിബിഐ കോടതിയില്‍ അറിയിച്ചത്.
എന്നാല്‍ തല്‍വാര്‍ കുടുംബം കുറ്റക്കാരല്ലെന്നും വെറും സാഹചര്യത്തെളിവുകള്‍ വെച്ചാണ് ഇവര്‍ക്ക് നേരെ കുറ്റം ചുമത്തിയതെന്നുമാണ് പ്രതിഭാഗത്തിന്റെ വാദം.
ഉത്തര്‍പ്രദേശ് പൊലസീന്റെ അന്വേഷണം ഇഴഞ്ഞുനീങ്ങുന്നു എന്ന പരാതിയെ തുടര്‍ന്ന് അന്നത്തെ മുഖ്യമന്ത്രി മായവതിയാണ് കേസ് സിബിഐയ്ക്ക് വിട്ടത്.

 

LEAVE A REPLY

Please enter your comment!
Please enter your name here