ഇളയരാജയെപ്പറ്റി ഡിജിറ്റല്‍ ചിത്രവുമായി അറെ-മൈന്‍ഡ് ഷെയര്‍

10

കൊച്ചി: ഇളയരാജയെപ്പറ്റി ഡിജിറ്റല്‍ ചിത്രവുമായി ഫേസ്ബുക്ക്-അറെ-മൈന്‍ഡ് ഷെയര്‍ സംയുക്ത സംരംഭം. ഇളയരാജയുടെ സംഗീതാത്മാവിനോട് ചേര്‍ന്നു നിന്നുകൊണ്ട്, സംഗീത പ്രേമികള്‍ക്കും ഇളയരാജയുടെ ആരാധകര്‍ക്കും ഒരുക്കുന്ന ഒരു സിനിമാറ്റിക് ഗീതകം ആണ് ഈ ഡിജിറ്റല്‍ മ്യൂസിക് യാത്ര.പ്രകൃതിദത്തമായ അരുവിയിലെ ജലവും പ്രകൃതിദത്തമായ മന്ദമാരുതനും പോലെയാണ് തന്നിലൂടെ സംഗീതം ഒഴുകുന്നതെന്ന് ഇളയരാജ പറയുന്നു.വ്യത്യസ്ത ഭാഷകളിലുള്ള ശ്രോതാക്കളെ ഡിജിറ്റലായി ഒന്നിപ്പിച്ച് അവരെ ഇളയരാജയുമായി ബന്ധിപ്പിക്കുകയാണ് ഈ ചലച്ചിത്രത്തിന്റെ ലക്ഷ്യമെന്ന് അറെ സ്ഥാപകനായ ബി.ശശികുമാര്‍ ചൂണ്ടിക്കാട്ടി.തമിഴ്, തെലുഗു, കന്നഡ, ഹിന്ദി, മലയാളം, ഇംഗ്ലീഷ് തുടങ്ങിയ ഭാഷകളില്‍ സംഗീത വിസ്മയം തീര്‍ത്ത ഇളയരാജയെ കൂടുതല്‍ പരിചയപ്പെടുത്തുകയാണ് അദ്ദേഹത്തെപ്പറ്റിയുള്ള പുതിയ സംരംഭം.ഇന്ത്യയിലും അന്താരാഷ്ട്രതലത്തിലും രാജാ സാര്‍ എന്നറിയപ്പെടുന്ന ഇളയരാജയെപ്പറ്റിയുള്ള ഡിജിറ്റല്‍ ഫസ്റ്റ് ഫിലിം, ഫേയ്‌സ് ബുക്കിലും ഇന്‍സ്റ്റാഗ്രാം വേദികളിലും അറെ ഫ്‌ളാറ്റ്‌ഫോമുകളിലും ലഭ്യമാണ്. അറെയുടെ സംഗീത വിഭാഗമായ, അറെ ഇയര്‍ വോം, തമിഴ് ഗാനങ്ങള്‍ മേഖലയിലേയ്ക്ക് കടന്നിട്ടുണ്ട്.
വീഡിയോ, ഓഡിയോ, ഗ്രാഫിക് ആര്‍ട്ട്, ടെക്സ്റ്റ് എന്നിവയിലൂടെ വിനോദ ഉപാധികള്‍ ലഭ്യമാക്കുന്ന അറെ ഇന്ത്യയുടെ പ്രഥമ മള്‍ട്ടി ഫോര്‍മാറ്റ്, മള്‍ട്ടി-ജന്റെ ഡിജിറ്റല്‍ മീഡിയ ബ്രാന്‍ഡാണ്. ബി.ശശികുമാര്‍, അജയ് ചാക്കോ, സഞ്ജയ് റേ ചൗധരി എന്നിവരാണ് അറെയുടെ സ്ഥാപകന്‍.

LEAVE A REPLY

Please enter your comment!
Please enter your name here