തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിന്റെ ജനദ്രോഹനയങ്ങള്‍ തുറന്നുകാട്ടുന്നതിനും വര്‍ഗീയതയ്‌ക്കെതിരെ മതനിരപേക്ഷതയുടെ സന്ദേശമുയര്‍ത്തിയും ഇടതുപക്ഷ ജനാധിപത്യമുണി സര്‍ക്കാരിന്റെ ജനോപകാരപ്രദമായ നടപടികള്‍ വിശദീകരിക്കുന്നതിനും വേണ്ടി എല്‍ഡിഎഫിന്റെ നേതൃത്തില്‍ രണ്ട് ജാഥകള്‍ ഒക്ടോബര്‍ 21 മുതല്‍ നവംബര്‍ 3 വരെ സംഘടിപ്പിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ഇവിടെ ചേര്‍ന്ന എല്‍ഡി.എഫ് സംസ്ഥാന കമ്മിറ്റിയോഗം തീരുമാനിച്ചു.
21 ന് കാസര്‍കോഡ് നിന്നാരംഭിയ്ക്കുന്ന ജാഥ 3-ാം തീയതി തൃശൂരിലും, തിരുവനന്തപുരത്തു നിന്നുള്ള ജാഥ നവംബര്‍ 3 ന് എറണാകുളത്തും സമാപിക്കും. കാസര്‍കോഡ് ജാഥയ്ക്ക് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും തിരുവനന്തപുരം ജാഥയ്ക്ക് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും നേതൃത്വം നല്‍കും.

SHARE

LEAVE A REPLY

Please enter your comment!
Please enter your name here