മന്ത്രി തോമസ് ചാണ്ടിക്കെതിരായ ഹര്‍ജിയില്‍ പത്തുദിവസത്തിനകം സത്യവാങ് മൂലം നല്‍കണം

11

കൊച്ചി: മാര്‍ത്താണ്ഡം കായല്‍ കൈയേറ്റവുമായി ബന്ധപ്പെട്ട് മന്ത്രി തോമസ് ചാണ്ടിക്കെതിരെ നടപടിവേണമെന്ന ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാര്‍ പത്തു ദിവസത്തിനകം മറുപടി സത്യവാങ്മൂലം നല്‍കണമെന്നു ഹൈക്കോടതി. കായല്‍ ഭൂമി കൈയേറിയ മന്ത്രിക്കെതിരെ കേസ് എടുക്കണമെന്നതടക്കമുള്ള ആവശ്യമുന്നയിച്ച് കൈനകരി ഗ്രാമ പഞ്ചായത്തംഗം ബികെ വിനോദ് നല്‍കിയ ഹര്‍ജിയാണ് ഹൈക്കോടതി യുടെ ഉത്തരവ്.
ഹര്‍ജി ഇന്നു കോടതിയുടെ പരിഗണനയ്ക്കു വന്നപ്പോള്‍ കായല്‍നിലം നികത്തുന്നത് തടഞ്ഞ് സ്റ്റോപ്പ് മെമ്മോ നല്‍കിയിരുന്നെന്ന് സര്‍ക്കാര്‍ വിശദീകരിച്ചു. ഇതു കണക്കിലെടുത്ത് നിലം നികത്തല്‍ തുടരരുതെന്ന് ഹൈക്കോടതി വാക്കാല്‍ നിര്‍ദേശം നല്‍കി. മന്ത്രി തോമസ് ചാണ്ടി ഡയറക്ടറായുള്ള വാട്ടര്‍ വേള്‍ഡ് ടൂറിസം പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാണ് കായല്‍ നിലം കൈയേറി നിയമ വിരുദ്ധമായി നികത്തുന്നതെന്ന് ഹര്‍ജിയില്‍ ആരോപിച്ചിരുന്നു. നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമം അനുസരിച്ച് ഈ ഭൂമി ഡേറ്റ ബാങ്കില്‍ ഉള്‍പ്പെടുത്താന്‍ നിവേദനം നല്‍കിയിട്ടും മന്ത്രിയുടെ സ്വാധീനത്താല്‍ റവന്യു അധികൃതര്‍ നടപടിയെടുത്തില്ലെന്നും ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here