ഐഎസിലെ ബ്രട്ടീഷ് ‘വെള്ള വിധവ’ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടു

45

ലണ്ടന്‍: യുകെ മാധ്യമങ്ങള്‍ ”വെള്ള വിധവ” എന്ന് വിളിച്ച ഇസ്ലമിക് സ്റ്റേറ്റിലെ (ഐഎസ്‌ഐഎസ്) ബ്രട്ടീഷ് അംഗം സാലി ജോണ്‍സ് വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. സിറിയിലെ അമേരിക്കയുടെ ആളില്ലാ വിമാനത്തിന്റെ ആക്രമണത്തില്‍ ഇവരുടെ 12 വയസുള്ള മകന്‍ ജോജോയും കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
സാമൂഹ്യ മാധ്യമങ്ങളിലെ ഐഎസ് അനുകൂല പ്രചരണത്തിലൂടെ ശ്രദ്ധേയയായ സാലി ജോണ്‍സ്, ലോകം ഏറ്റവും കൂടുതല്‍ തേടിയിരുന്ന ഭീകരയായിട്ടാണ് അറിയപ്പെട്ടിരുന്നത്.
ഇസ്ലാമിലേക്ക് മതപരുവര്‍ത്തനം ചെയ്യുംമുമ്പ് ഇംഗ്ലണ്ടിലെ കെന്റിലെ പാട്ടുകാരിയും നൃത്തകിയുമായിരുന്നു. ഐഎസില്‍ ചേര്‍ന്ന സാലി അതിലെ കുപ്രസിദ്ധ അംഗമായി. യുവതികളെ ഐഎസിലേക്ക് റിക്രൂട്ടുചെയ്യുന്നതില്‍ മുഖ്യ പങ്കുവഹിച്ചു.
സാലി ജോണ്‍സും മകനും കൊല്ലപ്പെട്ടത് മിക്കവാറും സ്ഥിരീകരിക്കാവുന്നതാണെന്ന് യുകെ സര്‍ക്കാര്‍ കേന്ദ്രങ്ങളെ ഉദ്ധരിച്ച് ‘ദി ടൈംസ്’ റിപ്പോര്‍ട്ടു ചെയ്തു.
ബ്രിഹ്മിങ്ഹാമില്‍ നിന്നുള്ള കമ്പ്യൂട്ടര്‍ ഹാക്കറും ഐഎസ് അംഗവുമായ സാലിയുടെ ഭര്‍ത്താവ് 21കാരന്‍ ജുനൈദ് ഹുസൈന്‍ 2015 ഓഗസ്റ്റില്‍ വടക്കന്‍ സിറിയയില്‍ ആളില്ലാ വിമാന ആക്രണത്തില്‍ കൊല്ലപ്പെട്ടരുന്നു. ഈ ഓപ്പറേഷന് ബ്രിട്ടീഷ് ഇന്റലിജന്‍സിന്റെ പിന്തുണ ഉണ്ടായിരുന്നു.
യുഎസ് വ്യോമസേനയുടെ പ്രിഡേറ്റര്‍ ഡ്രോണ്‍ ആക്രമണത്തിലാണ് സാലി ജോണ്‍സ് കൊല്ലപ്പെട്ടതെന്ന് ‘ദി സണ്‍’ പത്രം പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here