മെര്‍സലിനെ അനുകൂലിച്ച് മദ്രാസ് ഹൈക്കോടതി

14

ചെന്നൈ: വിജയ് ചിത്രം മെര്‍സലിന് അനുകൂല നിലപാടുമായി മദ്രാസ് ഹൈക്കോടതി. ആവിഷ്‌കാര സ്വാതന്ത്യം എല്ലാവര്‍ക്കുമുണ്ട്. മെര്‍സല്‍ സിനിമ മാത്രമാണെന്നും യഥാര്‍ത്ഥ ജീവിതമല്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.
നികുതി വെട്ടിക്കുന്നത് പ്രോത്സാഹിപ്പിക്കുന്ന രംഗങ്ങള്‍ ചിത്രത്തിലുണ്ടെന്ന് ആരോപിച്ച് സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയിലാണ് കോടതിയുടെ പരാമര്‍ശം. ജി.എസ്.ടിയെ വിമര്‍ശിക്കുന്ന സംഭാഷണങ്ങളാണ് ചിത്രത്തെ വിവാദത്തിലെത്തിച്ചത്.
ജിഎസ്ടിയെ വിമര്‍ശിക്കുന്ന സംഭാഷണങ്ങള്‍ക്കെതിരെ ബിജെപി പരസ്യമായി രംഗത്ത് വന്നതോടെ വിവാദം രൂക്ഷമായി. കേന്ദ്രസര്‍ക്കാരിന്റെ നടപടികളെ മോശമായി പരാമര്‍ശിക്കുന്ന സംഭാഷണങ്ങള്‍ സിനിമയില്‍ നിന്ന് നീക്കം ചെയ്യണമെന്ന് സംസ്ഥാനത്തെ ബിജെപി നേതാക്കള്‍ ആവശ്യപ്പെട്ടു. എന്നാല്‍, ചിത്രത്തിന് അനുകൂലമായ നിലപാടായിരുന്നു ഭൂരിപക്ഷ പ്രേക്ഷകരും തമിഴ് സിനിമാലോകവും സ്വീകരിച്ചത്.

 

SHARE

LEAVE A REPLY

Please enter your comment!
Please enter your name here