വിദ്യാര്‍ഥികള്‍ക്ക് ആസ്വാദനക്കുറിപ്പെഴുത്ത് മത്സരം

12

തിരുവനന്തപുരം: സ്‌കൂള്‍ വിദ്യാര്‍ഥികളുടെ വായനയ്ക്ക് പുതിയ മാനങ്ങള്‍ വരുത്താനും വായനാശീലം മെച്ചപ്പെടുത്തുന്നതിനും, സാംസ്‌കാരിക വകുപ്പ് സ്ഥാപനമായ കേരള സ്റ്റേറ്റ് ബുക്ക്മാര്‍ക്ക് ആസ്വാദനക്കുറിപ്പെഴുത്ത് മത്സരം സംഘടിപ്പിക്കും. യുപി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കണ്ടറി വിദ്യാര്‍ഥി കള്‍ക്കാണ് മത്സരം സംഘടിപ്പിക്കുന്നത്.
കുട്ടികള്‍ വായിച്ച പുസ്തകങ്ങളെകുറിച്ച് എഴുതിയ ആസ്വാദനക്കുറിപ്പ് മേലധികാരിയുടെ സാക്ഷ്യപത്രത്തോടെ ബുക്ക്മാര്‍ക്കിലെത്തിക്കണം. മൂന്നു തലങ്ങളിലും 10 കുട്ടികള്‍ക്ക് വീതം 30 കുട്ടികള്‍ക്ക് സമ്മാനം നല്‍കും. വായനാക്കുറിപ്പ് ഡിസംബര്‍് 31 നകം സെക്രട്ടറി, കേരള സ്റ്റേറ്റ് ബുക്ക്മാര്‍ക്ക്, പുന്നപുരം, ഫോര്‍ട്ട് പി.ഒ, തിരുവനന്തപുരം – 23. എന്ന വിലാസത്തില്‍ ലഭിക്കണം. ഫോണ്‍ നം. 0471 2473921 ജനുവരിയില്‍ ഫലം പ്രഖ്യാപിക്കും. സംസ്ഥാന തലത്തിലാണ് മത്സരം. സര്‍ക്കാര്‍, എയ്ഡഡ്, അണ്‍ എയ്ഡഡ് സ്‌കൂളുകളിലെ കുട്ടികള്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം.

SHARE

LEAVE A REPLY

Please enter your comment!
Please enter your name here