സുസുക്കിയുടെ 155 സിസി ഇന്‍ട്രൂഡര്‍

65

കൊച്ചി: ക്രൂസര്‍ മേഖലയിലേക്കുള്ള തങ്ങളുടെ പുതിയ ചുവടു വെയ്പ്പുകള്‍ പ്രഖ്യാപിച്ചു കൊണ്ട് സുസുക്കി ടൂ വീലേഴ്‌സ് പുതിയ 155 സി സി ഇന്‍ട്രൂഡര്‍ അവതരിപ്പിച്ചു. സുസുക്കിയുടെ ഇന്‍ട്രൂഡര്‍ പാരമ്പര്യത്തില്‍ നിന്ന് പ്രേരണ ഉള്‍ക്കൊണ്ടുള്ള സവിശേഷമായ ആഡംബരവും സ്‌റ്റൈലും കോര്‍ത്തിണക്കിയാണ് ഇന്ത്യയുടെ ഈ അത്യാധുനീക ക്രൂസര്‍ പുറത്തിറക്കിയിരിക്കുന്നത്.
സുസുക്കി മോട്ടോര്‍ കോര്‍പ്പറേഷന്‍, ജപ്പാന്റെ സബ്‌സിഡിയറിയായ സുസുക്കി മോട്ടോര്‍ സൈക്കിള്‍ ഇന്ത്യാ പ്രൈവറ്റ് ലിമിറ്റഡാണ് സുസുക്കി നഗര സാഹോദര്യത്തിന്റെ പുതിയ കാലഘട്ടത്തിനു തുടക്കം കുറിച്ചുള്ള ഈ ക്രൂസര്‍ പുറത്തിറക്കുന്നത്.
1985 ല്‍ ഇന്‍ട്രൂഡര്‍ പുറത്തിറക്കിയത് ലോകത്തിന് ഒരു ആധുനീക ക്രൂസര്‍ ലഭ്യമാക്കുകയായിരുന്നു എന്ന് ഈ അവസരത്തില്‍ സംസാരിച്ച സുസുക്കി മോട്ടോര്‍ സൈക്കിള്‍സ് ഇന്ത്യയുടെ മാനേജിങ് ഡയറക്ടര്‍ സതോഷി ഉചിദ ചൂണ്ടിക്കാട്ടി. സ്‌റ്റൈലിന്റേയും പ്രകടനത്തിന്റേയും കാര്യത്തില്‍ ലോകത്തു തിളങ്ങിയ അതേ ഇന്‍ട്രൂഡര്‍ സവിശേഷത തന്നെ ഇന്ത്യയില്‍ അവതരിപ്പിക്കുന്നതില്‍ സുസുക്കിക്ക് അഭിമാനമുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തങ്ങളുടെ യുവ ഉപഭോക്താക്കള്‍ക്ക് ഉന്നത സാങ്കേതിക വിദ്യയില്‍ അധിഷ്ഠിതമായ പുതിയ പ്രീമിയം ഉല്‍പ്പന്നങ്ങള്‍ ലഭ്യമാക്കാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി തുടര്‍ച്ചയായ വളര്‍ച്ചയാണ് ഇന്ത്യന്‍ ക്രൂസര്‍ വിപണിയില്‍ ദൃശ്യമാകുന്നതെന്ന് സുസുക്കി മോട്ടോര്‍സൈക്കിള്‍സ് ഇന്ത്യ വിപണന വിഭാഗം വൈസ് പ്രസിഡന്റ് സജീവ് രാജശേഖരന്‍ പറഞ്ഞു. പ്രീമിയം സവിശേഷതകളും വ്യത്യസ്ഥമായ സ്‌റ്റൈലുമാണ് പുതിയ ഇന്‍ട്രൂഡര്‍ മുന്നോട്ടു വെക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എബിഎസ് പോലുള്ള സവിശേഷതകള്‍ ദൈനംദിന ആവശ്യങ്ങള്‍ക്കുതകുന്നതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സ്റ്റാന്‍ഡേര്‍ഡ് എബിഎസ്, പൂര്‍ണമായും ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റേഷന്‍, എസ്ഇപി എഞ്ചിന്‍, ഇരട്ട എക്‌സ്‌ഹോസ്റ്റ് തുടങ്ങിയ സവിശേഷതകളും ഇന്‍ട്രൂഡറിനെ വ്യത്യസ്ഥമാക്കുന്നു. വലിയ വീല്‍ ബെയ്‌സ്, ഉയരം കുറഞ്ഞതും നീളമേറിയതുമായ സ്‌റ്റൈല്‍, താഴ്ന്ന സീറ്റുകള്‍ എന്നിവ ദൈനംദിന വാരാന്ത്യ ആവശ്യങ്ങള്‍ക്ക് ഇതിനെ ഒരുപോലെ മികച്ചതാക്കുന്നു.
മെറ്റാലിക് ഓര്‍ട്ട്, മെറ്റാലിക് മാട്ട്/ ബ്ലാക്ക് നമ്പര്‍ 2, ഗ്ലാസ് സ്പാര്‍ക്കിള്‍ ബ്ലാക്ക്/ മെറ്റാലിക് മാട്ട് ടൈറ്റാനിയം സില്‍വര്‍ എന്നീ രണ്ടു നിറങ്ങളില്‍ ലഭ്യമായ ഇതിന്റെ ഡെല്‍ഹിയിലെ എക്‌സ് ഷോറൂം വില 98,340 രൂപയാണ്.

SHARE

LEAVE A REPLY

Please enter your comment!
Please enter your name here