സാങ്കേതിക സര്‍വകലാശാല സമരം വിജയിച്ചു: എസ്എഫ്

11

തിരുവനന്തപുരം: സാങ്കേതിക സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ ദിവസങ്ങളായി നടത്തിവന്ന സമരം വിജയിച്ചു. വിദ്യാഭ്യാസ മന്ത്രിയുടെ സാന്നിധ്യത്തില്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് എഐഎസ്എഫ് ഉള്‍പ്പെടെയുള്ള സംഘടനകള്‍ സമരം പിന്‍വലിച്ചു.
സാങ്കേതിക സര്‍വ്വകലാശാലയുടെ തലപ്പത്ത് അഴിച്ചുപണി ആവശ്യമാണെന്നും വിദ്യാര്‍ഥികളുടെ ഭാവി തുലാസിലാക്കുന്ന സര്‍വ്വകലാശാല നടപടിക്കെതിരെ സര്‍ക്കാര്‍ ഇടപെടണമെന്നും എഐഎസ്എഫ് യോഗത്തില്‍ ആവശ്യപ്പെട്ടു. സര്‍വ്വകലാശാലയില്‍ ജനാധിപത്യവേദികളും, അക്കാഡമിക് ബോഡികളും രൂപീകരിക്കണമെന്നും, പരിക്ഷ നടത്തിപ്പ്, മൂല്യനിര്‍ണയം, ഫലപ്രഖ്യാപനം എന്നിവ സമയബന്ധിതവും സുതാര്യവുമായി നടപ്പിലാക്കുമെന്നും മന്ത്രിയുടെ സാന്നിധ്യത്തില്‍ തീരുമാനിച്ചു. അശാസ്ത്രീയമായ ഇയര്‍ബാക്ക് സിസ്റ്റത്തിലെ അപാകതകള്‍ പരിഹരിച്ച് വിദ്യാര്‍ഥികള്‍ക്ക് പഠനാവസരം നഷ്ടപെടാതെ തുടര്‍പഠനത്തിന് അവസരം ഉറപ്പ് വരുത്തുമെന്നും തീരുമാനിച്ചതായി എഐഎസ്ഫ് പ്രസ്താവനയില്‍ അറിയിച്ചു.
ചര്‍ച്ചയില്‍ എഐഎസ്എഫ് സംസ്ഥാന സെക്രട്ടറി സുഭേഷ് സുധാകരന്‍, പ്രസിഡന്റ് ജെ അരുണ്‍ ബാബു, കെടിയു സംസ്ഥാന കണ്‍വീനര്‍ സുരാജ് എസ് പിള്ള എന്നിവര്‍ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here