ചെന്നൈ: പ്രിയമണിക്കും സമന്ത റൂത്ത് പ്രഭുവിനും പിന്നാലെ ഒരു ദക്ഷിണേന്ത്യന്‍ നടി കൂടി വിവാഹിതയാകുന്നു. പ്രമുഖ നടി നമിത തന്റെ വിവാഹ വാര്‍ത്ത വെള്ളിയാഴ്ച പുറത്തുവിട്ടു. ഉദയ താരവും നിര്‍മ്മാതവുമായ വീരേന്ദ്രയാണ് വരന്‍. തിരുപ്പതിയില്‍ നവംബര്‍ 24നാണ് വിവാഹം.
വിജയ്കാന്തിന്റെ ‘എങ്കള്‍ അണ്ണ’ എന്ന ചിത്രത്തിലൂടെ 2004ല്‍ സിനിമാരംഗത്തുവന്ന നമിത നിരവധി പ്രമുഖ നടന്മാര്‍ക്കൊപ്പം അഭിനയിച്ചിട്ടുണ്ട്. മോഹന്‍ലാല്‍, വിജയ്, അജിത്, ശരത്കുമാര്‍, വെങ്കിടേഷ്, സത്യരാജ് എന്നിവര്‍ ഈ നിരയില്‍വരും.
വിജയ് ടിവി അടുത്തിടെ സംപ്രേക്ഷണം ചെയ്ത ‘ബിഗ് ബോസ്’ എന്ന തമിഴ് റിയാലിറ്റി ഷോയില്‍ നമിത പങ്കെടുത്തിരുന്നു.
മറ്റൊരു പൊതു സുഹൃത്തായ ശശിധര്‍ ബാബുവാണ് വീരയെ കഴിഞ്ഞവര്‍ഷം തനിക്ക് പരിചയപ്പെടുത്തിയതെന്ന് മുപ്പതുകാരിയായ നമിത പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here