ആള്‍വാറില്‍ ഗോരക്ഷകര്‍ മുസ്ലിം യുവാവിനെ വെടിവെച്ചുകൊന്നു

14

ആള്‍വാര്‍: പശുവിന്റെ പേരില്‍ വീണ്ടും കൊലപാതകം. രാജസ്ഥാനിലെ ആള്‍വാറില്‍ ഗോരക്ഷകര്‍ മുസ്ലിം യുവാവിനെ വെടിവെച്ചുകൊന്നു.
ആള്‍വാര്‍ ജില്ലയിലെ ഫഹാരി ഗ്രാമത്തിലാണ് സംഭവം. ഉമര്‍ ഖാനാണ് മരിച്ചത്. ഉമറിനൊപ്പം ഉണ്ടായിരുന്ന താഹിര്‍ ഖാന്‍ ഗുരുതരമായി പരുക്കേറ്റ് ആശുപത്രിയിലാണ്. നേരത്തെ ആള്‍വാറില്‍ പശുക്കടത്ത് ആരോപിച്ച് പെഹ്ലുഖാന്‍ എന്നയാളെ ഗോരക്ഷകര്‍ മര്‍ദ്ദിച്ചുകൊലപ്പെടുത്തിയിരുന്നു.
ഹരിയാന അതിര്‍ത്തിയില്‍ നിന്നും പശുക്കളെയുമായി വരുമ്പോഴാണ് ഉമറിനും താഹിറിനും നേരെ ആക്രമണമുണ്ടായത്. ഉമറിനും താഹിറിനും വെടിയേറ്റു. സംഭവത്തില്‍ വന്‍ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ബന്ധുക്കള്‍ പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ചു. എന്നാല്‍ പൊലീസ് ഇതുവരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും ആരോപണമുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here