ചിത്രകൂട് ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്

12

ഭോപ്പാല്‍: മധ്യപ്രദേശിലെ ചിത്രകൂട് നിയമസഭാ ഉപതരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വിജയം. ഢായറാഴ്ച ഫലം പ്രഖ്യാപിച്ചപ്പോള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിലന്‍ഷു ചതുര്‍വേദി തൊട്ടടുത്ത എതിര്‍ സ്ഥാനാര്‍ഥി ബിജെപിയിലെ ശങ്കര്‍ ദയാല്‍ ത്രിപാഠിയെ 14,133 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി.
ചതുര്‍വേദിക്ക് 66,810 വോട്ടികള്‍ കിട്ടി. ത്രിപാഠിക്ക് 52,677ഉം.
സിറ്റിങ് കോണ്‍ഗ്രസ് എംഎല്‍എ പ്രേം സിങിന്റെ മരണത്തെ തുടര്‍ന്ന നടന്ന ഉപതെരഞ്ഞടുപ്പില്‍ 65 ശതമാനത്തോളം വോട്ട് രേഖപ്പെടുത്തി. ഉത്തര്‍പ്രദേശിനോട് ചേര്‍ന്നു കിടക്കുന്ന നിയമസഭാ മണ്ഡലമാണിത്.
1998ലും 2013ലും ഇവിടെ നിന്നും പ്രേം സിങാണ് ജയിച്ചത്. എന്നാല്‍ 2008ല്‍ ബിജെപിയിലെ സുരേന്ദ്ര സിങിനോട് അദ്ദേഹം പരാജയപ്പെട്ടു.
12 സ്ഥാനാര്‍ഥികള്‍ മത്സരരംഗത്തുണ്ടായിരുന്നു എങ്കിലും പ്രധാന മത്സരം ചതുര്‍വേദിയും ത്രിപാഠിയും തമ്മിലായിരുന്നു.
രാജ്യത്തെ രാഷ്ട്രീ ഭൂപടത്തില്‍ വീശുന്ന മാറ്റത്തിന്റെ കാറ്റാണ് ഇത് കാണിക്കുന്നതെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുരേജ്‌വാല പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here