ശശികലയുടെ സ്ഥാപനങ്ങളിലെ റെയ്ഡ് ഏറെക്കുറെ കഴിഞ്ഞു

13
റെയ്ഡ് നടന്ന ജയാ ടിവിയുടെ ഓഫീസ്‌

ചെന്നൈ: ജയിലില്‍ കഴിയുന്ന എഐഎഡിഎംകെ നേതാവ് വി കെ ശശികലയുടെയും കുടുംബാഗംങ്ങളുടെയും വീടുകളിലും സ്ഥാപനങ്ങളിലും നടന്നുവന്ന റെയ്ഡ് ഞായറാഴ്ച ഏറെക്കുറെ അവസാനിച്ചെന്ന് ആദായ നികുതി അധികൃതര്‍ അറിയിച്ചു. നികുതി വെട്ടിപ്പ് സംശയത്തിന്റെ പേരിലാണ് റെയ്ഡ്.
എന്നാല്‍ റെയ്ഡില്‍ പിടിച്ചെടുത്തവയെ കുറിച്ചുള്ള വിസദാംശങ്ങള്‍ നല്‍കാന്‍ അവര്‍ വിസമ്മതിച്ചു. ചോദ്യം ചെയ്യലും മൊഴിയെടുക്കലുമാണ് ഇനി അവശേഷിക്കുന്നതെന്ന് അവര്‍ പറഞ്ഞു. ജയാ ടിവിയിലും മറ്റ് സ്ഥാപനങ്ങളിലും നവംബര്‍ 9നാണ് റെയ്ഡ് തുടങ്ങിയത്.
”ഓപ്പറേഷന്‍ ക്ലീന്‍ മണി”യുടെ ഭാഗമായി നികുതിവെട്ടിപ്പ് കണ്ടെത്താനുള്ള റെയ്ഡ് ശശികലയുമായി ബന്ധപ്പെട്ട 187 കേന്ദ്രങ്ങളിലാണ് നടന്നത്. ചെന്നൈ, ബംഗലൂര്, ഹൈദരാബാദ്, ന്യൂഡല്‍ഹി എന്നിവിടങ്ങളിലാണ് ഈ കേന്ദ്രങ്ങള്‍. ആയിരത്തിലേറെ ഉദ്യോസ്ഥര്‍ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here