ആന്ധ്ര ബോട്ട് ദുരന്തം: മരണം 19 ആയി

12

അമരാവതി: ആന്ധ്രാ പ്രദേശിലെ വിജയവാഡയ്ക്ക് സമീപം കൃഷ്ണാ നദിയില്‍ ബോട്ട് മറിഞ്ഞ് മരണപ്പെട്ടവര്‍ 19 ആയി. മൂന്നു പേരുടെ മൃതദേഹങ്ങള്‍ കൂടി തിങ്കളാഴ്ച രാവിലെ കിട്ടിയതായി അധികൃതര്‍ അറിയിച്ചു. നാലു പേരെ കൂടി കാണാനുണ്ടെന്ന് സംശയിക്കുന്നു.
പവിത്ര സംഗമം എന്ന് അറിയപ്പെടുന്ന കൃഷ്ണാ-ഗോദാവരി നദികളുടെ സങ്കമസ്ഥാനത്ത് വിജയവാഡയ്ക്ക് സമീപമുള്ള ഫെറി ഗ്രാമത്തില്‍ ഞായറാഴ്ചയാണ് യാത്രക്കാരെ കുത്തിനിറച്ച ബോട്ട് മുങ്ങിയത്. ഞായറാഴ്ച രാത്രിവരെ 16 മൃതദേഹങ്ങള്‍ കിട്ടിയിരുന്നു.
മരിച്ചവരുടെ ആശ്രിതര്‍ക്ക് 5 ലക്ഷം രൂപ വീതം സഹായ ധനം പ്രഖ്യാപിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here