വിഷലിപ്ത മൂടല്‍മഞ്ഞ്: ഡല്‍ഹിയില്‍ എട്ട് ട്രെയിനുകള്‍ റദ്ദാക്കി

14
ചിത്രം. റോയിട്ടറോട് കടപ്പാട്‌

ന്യൂഡല്‍ഹി: ഒരാഴ്ചയോളമായി വിഷലിപ്ത മൂടല്‍മഞ്ഞ് ദേശീയ തലസ്ഥാനത്ത് നിറഞ്ഞുനില്‍ക്കവെ ചില സ്ഥലങ്ങളില്‍ കാഴ്ച നന്നായി കുറഞ്ഞതിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ ഇന്ന് എട്ട് ട്രെയിനുകള്‍ റദ്ദാക്കി.
69 ട്രെയിനുകള്‍ വൈകുകയും, 22 എണ്ണം സമയം മാറ്റുകയും, എട്ടെണ്ണം റദ്ദാക്കുകയും ചെയ്തതായി റെയില്‍ അധികൃതര്‍ അറിയിച്ചു.
കുറഞ്ഞ താപനില 12.4 ഡിഗ്രി സെല്‍ഷ്യസായി കുറഞ്ഞു. ഈ സീസണിലെ ശരാശരിയെക്കാള്‍ വളരെ താഴെയാണ് ഇതെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പ് അധികൃതര്‍ പറഞ്ഞു. രാവിലെ എട്ടരക്ക് 93 ശതമാനമായിരുന്നു ഈര്‍പ്പം. കാഴ്ചാ ദൂരം രാവിലെ അഞ്ചരയ്ക്ക് 500 മീറ്ററായും എട്ടരയ്ക്ക് 400 മീറ്ററായും കൂറഞ്ഞു.
നവംബര്‍ 14-15 ചെറു മഴ പ്രതീക്ഷിക്കുന്നു. ഇതുമൂലം മൂടല്‍മഞ്ഞ് ശക്തമാകുമെങ്കിലും വിഷലിപ്ത മൂടല്‍മഞ്ഞിന് ശമനം ഉണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം കരുതുന്നു.

SHARE

LEAVE A REPLY

Please enter your comment!
Please enter your name here