ഗോവ ചലചിത്രമേള ജൂറി അധ്യക്ഷന്‍ സുജോയ് ഘോഷ് രാജി വെച്ചു

11

ന്യൂഡല്‍ഹി: ഇന്ത്യന്‍ പനോരമ വിഭാഗത്തിലേക്ക് ജൂറി തിരഞ്ഞെടുത്ത രണ്ട് ചിത്രങ്ങള്‍ കേന്ദ്ര വാര്‍ത്താ വിനിമയ പ്രക്ഷേപണ മന്ത്രാലയം ഒഴിവാക്കിയതിനു പിന്നാലെ ജൂറി അധ്യക്ഷസ്ഥാനം സംവിധായകന്‍ സുജോയ് ഘോഷ് രാജിവച്ചു. ഇന്ത്യന്‍ എക്‌സ്പ്രസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ വിഷയത്തില്‍ സുജോയ് പ്രതികരിച്ചിട്ടില്ല.
മലയാളി സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്റെ എസ് ദുര്‍ഗയും രവി ജാദവ് സംവിധാനം ചെയ്ത ന്യൂഡുമാണ് ഒഴിവാക്കിയത്. സുജോയ് ഘോഷ് അധ്യക്ഷനായ പതിമൂന്നംഗ ജൂറിയാണ് ഇന്ത്യന്‍ പനോരമയിലേക്കുള്ള ചിത്രങ്ങള്‍ തിരഞ്ഞെടുത്തിരുന്നത്. 24 ചിത്രങ്ങളാണ് ജൂറി തിരഞ്ഞെടുത്തിരുന്നത്. നവംബര്‍ 20 മുതല്‍ 28 വരെയാണ് ചലച്ചിത്ര മേള നടക്കുന്നത്.

SHARE

LEAVE A REPLY

Please enter your comment!
Please enter your name here