ചിന്നമ്മ വീണ്ടും കുടുങ്ങി; റെയ്ഡില്‍ പിടിച്ചെടുത്തത് 1,430 കോടിയുടെ അനധികൃത സമ്പാദ്യം

14

ചെന്നൈ: ജയ ടിവിയിലും ജയിലിലടച്ച അണ്ണാ ഡിഎംകെ നേതാക്കളുടെ വീട്ടിലും നടത്തിയ റെയ്ഡുകളിലായി പിടിച്ചെടുത്ത അനധികൃത സ്വത്തിന്റെ കണക്ക് വെളിപ്പെടുത്തി ആദായനികുതി വകുപ്പ്.
വികെ ശശികലയുടെ വീടിന് പുറമേ സഹോദര്‍ വികെ ദിവാകരന്റെ വീട്ടിലുമായി നടന്ന റെയ്ഡിലായി 1,430 കോടിയുടെ അനധികൃത സ്വത്തുക്കളാണ് കണ്ടെത്തിയത്. ഇതില്‍ ഏഴ് കോടി പണമായും അഞ്ച് കോടി സ്വര്‍ണ്ണം, വജ്രാഭരണങ്ങളുമായാണ് കണ്ടെടുത്തിട്ടുള്ളത്. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ നടന്ന റെയ്ഡിലായി 1,430 കോടിയുടെ കണക്കില്‍പ്പെടാത്ത സ്വത്തുക്കള്‍ കണ്ടെടുത്തുവെന്നാണ് റിപ്പോര്‍ട്ട്.
അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ജയിലില്‍ കഴിയുന്ന ശശികലയുടെ പേരിലുള്ള നിരവധി ഷെല്‍ കമ്പനികളും ആദായനികുതി വകുപ്പ് കണ്ടെത്തിയിരുന്നു. നികുതി വെട്ടിപ്പ് നടന്നുവെന്ന സംശയത്തെ തുടര്‍ന്ന് കഴിഞ്ഞ അഞ്ച് ദിവസങ്ങളിലായി ആദായനികുതി വകുപ്പ് തമിഴ്‌നാട്, ആന്ധ്രപ്രദേശ്, പുതുച്ചേരി, ഡല്‍ഹി എന്നിവിടങ്ങളിലായാണ് റെയ്ഡ് നടത്തിയത്. ജയ ടിവിയുടെ നടത്തിപ്പ് ചുമതലയുള്ള ശശികലയുടെ കുടുംബാംഗങ്ങള്‍, ഇവര്‍ക്ക് വേണ്ടി സാമ്പത്തിക ഇടപാടുകള്‍ നടത്തുന്ന ഒമ്പത് കമ്പനികള്‍ എന്നിവ കേന്ദ്രീകരിച്ചായിരുന്നു നീക്കം.

 

SHARE

LEAVE A REPLY

Please enter your comment!
Please enter your name here