വിവേക് തന്‍ഖയ്ക്കുനേരെ കരിങ്കൊടി

7

കൊച്ചി: ഗതാഗതമന്ത്രി തോമസ് ചാണ്ടിക്കായി കോടതിയില്‍ ഹാജരാകുന്ന കോണ്‍ഗ്രസ് എംപിയും അഭിഭാഷകനുമായ വിവേക് തന്‍ഖയ്‌ക്കെതിരെ പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ്. ഹോട്ടലില്‍ നിന്ന് കോടതിയിലേക്ക് പോകാനായി തന്‍ഖ ഇറങ്ങിയപ്പോഴാണ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായെത്തിയത്. തന്‍ഖയെ കരിങ്കൊടി കാണിച്ച പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
തോമസ്ചാണ്ടിക്കുവേണ്ടി ഹാജരാകരുതെന്ന് കോണ്‍ഗ്രസ് നേതൃത്വം തന്‍ഖയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ രാഷ്ട്രീയക്കാരനായല്ല അഭിഭാഷകനെന്ന നിലയിലാണ് ഹാജരാകുന്നതെന്ന നിലപാടാണ് അദ്ദേഹം എടുത്തത്. തുടര്‍ന്നാണ് പ്രതിഷേധവുമായി യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകരെത്തിയത്.

 

SHARE

LEAVE A REPLY

Please enter your comment!
Please enter your name here