സര്‍ക്കാരിനെതിരെ മന്ത്രി ഹര്‍ജി നല്‍കുന്നത് എങ്ങനെയെന്ന് ഹൈക്കോടതി

3

കൊച്ചി: കായല്‍ കൈയേറ്റ വിവാദത്തില്‍ മന്ത്രി തോമസ് ചാണ്ടിക്കെതിരെ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ രൂക്ഷവിമര്‍ശനം. സര്‍ക്കാരിനെതിരെ മന്ത്രി കോടതിയില്‍ ഹര്‍ജി നല്‍കുന്നത് എങ്ങനെയാണെന്ന് ബെഞ്ച് ചോദിച്ചു. ഇത്തരമൊരു ഹര്‍ജിക്ക് നിലനില്പുണ്ടോയെന്നും കോടതി ചോദിച്ചു. എന്നാല്‍ മന്ത്രിയെന്ന നിലയിലല്ല, വ്യക്തിയെന്ന നിലയിലാണ് ഹര്‍ജി നല്‍കിയതെന്ന് തോമസ് ചാണ്ടിയുടെ അഭിഭാഷകന്‍ കോടതിയെ ബോധിപ്പിച്ചു.
മന്ത്രി നല്‍കിയതും മന്ത്രിക്കെതിരായതുമായ ഹരജികളും ഒന്നിച്ചാണ് ഡിവിഷന്‍ ബെഞ്ച് പരിഗണിക്കുന്നത്. ആലപ്പുഴ ജില്ലയിലെ കൈനകരി പഞ്ചായത്ത് അംഗം വിനോദ്, കരിവേലി പാടശേഖരസമിതി, തൃശൂര്‍ വേലൂപ്പാടം സ്വദേശി മുകുന്ദന്‍ എന്നിവര്‍ തോമസ് ചാണ്ടിക്കെതിരെ നടപടി ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജികളാണ് ഡിവിഷന്‍ ബെഞ്ചിന്റെ പരിഗണനയിലുണ്ടായിരുന്നത്.

 

LEAVE A REPLY

Please enter your comment!
Please enter your name here