ലോകകപ്പ് കളിക്കാന്‍ അസൂറിപ്പടയില്ല

3

മിലാന്‍: ഇത്തവണ ലോകകപ്പ് കളിക്കാന്‍ ഇറ്റലിയുണ്ടാവില്ല. അറുപത് വര്‍ഷത്തിനു ശേഷം ആദ്യമായാണ് മുന്‍ ചാമ്പ്യന്‍മാരുടെ സാന്നിധ്യമില്ലാതെ ലോകകപ്പ് നടക്കുന്നത്.
ലോകകപ്പ് ഫുട്‌ബോള്‍ പ്ലേ ഓഫില്‍ ഇറ്റലി പുറത്തായി. സ്വീഡനെതിരായ രണ്ടാം പാദ മത്സരം ഗോള്‍ രഹിത സമനിലയില്‍ അവസാനിച്ചതോടെയാണ് ഇറ്റലി പുറത്തായത്.
സ്വന്തം മൈതാനത്ത് ആര്‍ത്തുവിളിക്കുന്ന കാണികള്‍ക്കു മുന്നില്‍ സ്വീഡനെതിരെ ഒരു ഗോള്‍ പോലും നേടാനാവാതെയാണ് അസൂറിപ്പടയുടെ മടക്കം. ഇതിഹാസതാരം ജിയാന്‍ ലൂജി ബുഫണ്‍ ഗ്രൗണ്ടില്‍ നിന്നും കണ്ണീരോടെ മടങ്ങി.
നാല് തവണ ലോകകപ്പ് നേടിയ ചരിത്രമുള്ള ഇറ്റലിയുടെ സാന്നിധ്യം ഇല്ലാത്ത മൂന്നാമത്തെ ലോകകപ്പാണ് നടക്കാന്‍ പോകുന്നത്. 1930ല്‍ യൂറഗ്വായിലും 1958ല്‍ സ്വീഡിനിലും മാത്രമാണ് ലോകകപ്പില്‍ ഇറ്റലിയുടെ സാന്നിധ്യം ഇല്ലാതായത്.
1934, 38, 82, 2006 വര്‍ഷങ്ങളിലാണ് ഇറ്റലി ചാമ്പ്യന്മാരായത്. 1970ലും 94ലും റണ്ണറപ്പുകളായി. രണ്ടു തവണ സെമിയിലും പുറത്തായി. എന്നാല്‍, കഴിഞ്ഞ രണ്ടു തവണയും, ദക്ഷിണാഫ്രിക്കയിലും ബ്രസീലിലും ഗ്രൂപ്പ്‌റൗണ്ടില്‍ തന്നെ പുറത്തായിരുന്നു.

 

SHARE

LEAVE A REPLY

Please enter your comment!
Please enter your name here