അഹമ്മദാബാദ്: പട്ടേല്‍ സംവരണ നേതാവ് ഹര്‍ദിക് പട്ടേലിന്റേതെന്ന് കരുതുന്ന മറ്റൊരു വീഡിയോ കൂടി പുറത്ത്. ആദ്യ സെക്‌സ് വീഡിയോ പുറത്തുവന്ന് ഒരു ദിവസത്തിനു ശേഷമാണ് രണ്ടാമത്തേത് വെളിച്ചത്തു വന്നിരിക്കുന്നത്. ഒരു കിടക്കയില്‍ ഹര്‍ദിക്കിനോട് സാദൃശ്യമുള്ള ആള്‍ രണ്ട് പുരുഷന്മാര്‍ക്കും ഒരു സ്ത്രീക്കും ഒപ്പം വിശ്രമിക്കുന്നതാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന വിഡിയോ ക്ലിപ്പ്.
കിടക്കയിലിരിക്കുന്ന തല മുണ്ഡനം ചെയ്ത ആള്‍ വെള്ളം കുടിക്കുന്നുണ്ട്. സംവരണ പ്രക്ഷോഭത്തിനിടയില്‍ തന്റെ സമുദായ അംഗങ്ങള്‍ക്കെതിരെയുള്ള പൊലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് ഈ വര്‍ഷം മെയില്‍ ഹര്‍ദിക് പട്ടേലും അനുയായികളും തല മുണ്ഡനം ചെയ്തിരുന്നു.
രണ്ടാമത്തെ വിഡിയോയെ പറ്റി പട്ടേല്‍ പ്രതികരിച്ചിട്ടില്ല. എന്നാല്‍ ഇന്നലെ ഹര്‍ദിക് ആരോപിച്ചത്, ബിജെപി വൃത്തികെട്ട രാഷ്ട്രീയം കളിക്കുന്നു എന്നാണ്. തെരഞ്ഞെടുപ്പിനു മുമ്പ് തന്നെ അപകീര്‍ത്തിപ്പെടുത്താനായി ബിജെപി മോര്‍ഫ് ചെയ്ത വീഡിയോകള്‍ കൂടുതായി പുറത്തിറക്കുമെന്നും 24 കാരനായ പട്ടേല്‍ നേതാവ് പറഞ്ഞിരുന്നു.
2017 മെയ് 16ന് ഒരു ഹോട്ടലില്‍ ചിത്രീകരിച്ചു എന്നു കരുതുന്ന വീഡിയോയില്‍ ഹര്‍ദിക്കിനോട് സാദൃശ്യമുള്ള ഒരാള്‍ ഒരു സ്ത്രീയുമായി മോശമായ രീതിയില്‍ ഇടപെടുന്നതിന്റെ രംഗമാണ് ഉള്ളതെന്ന് പറയപ്പെടുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here