മുഖ്യമന്ത്രി ഉചിതമായ തീരുമാനം കൈകൊള്ളും: കാനം

13

തിരുവനന്തപുരം: മന്ത്രി തോമസ് ചാണ്ടി വിഷയത്തില്‍ എല്‍ഡിഎഫ് തീരുമാനപ്രകാരം മുഖ്യമന്ത്രി ഉചിതമായ തീരുമാനം കൈക്കൊള്ളുമെന്നാണ് സിപിഐ പ്രതീക്ഷിക്കുന്നതെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടരി കാനം രാജേന്ദ്രന്‍.
മന്ത്രിസഭയ്ക്ക് കൂട്ടുത്തരവാദിത്തം നഷ്ടമായെന്ന ഹൈക്കോടതിയുടെ പരാമര്‍ശം ഗൗരവമുള്ളതാണ്. ഏതു വിഷയത്തിലും പരസ്യമാക്കി പറയേണ്ട കാര്യങ്ങള്‍ പരസ്യമായി പറയാനും മുന്നണിയോഗത്തില്‍ പറയേണ്ടത് വ്യക്തതയോടെ ഉന്നയിക്കാനും ആര്‍ജ്ജവമുള്ള പാര്‍ട്ടിയാണ് സിപിഐ എന്ന് അദ്ദേഹംഎം എന്‍ സ്മാരകത്തില്‍ മാധ്യമങ്ങളോട് പറഞ്ഞു.
നവംബര്‍ 12ന് ചേര്‍ന്ന ഇടതു മുന്നണി യോഗത്തില്‍ സിപിഐ പറഞ്ഞ കാര്യങ്ങള്‍ മാധ്യമങ്ങളുമായി പങ്കുവെയ്ക്കാന്‍ ആഗ്രഹിക്കുന്നില്ല. വിശദമായ ചര്‍ച്ചയ്ക്കുശേഷം അന്തിമ തീരുമാനമെടുക്കാന്‍ മുഖ്യമന്ത്രിയെചുമതലപ്പെടുത്തുകയായിരുന്നു. ആ ചുമതല അദ്ദേഹം നിറവേറ്റുകതന്നെ ചെയ്യും.
ഒരു മുന്നണിയില്‍ ഓരോ കക്ഷിയുമാണ് മന്ത്രിമാരെ തീരുമാനിക്കുന്നത്. അവരെ മാറ്റുന്ന കാര്യവും അതാത്പാര്‍ട്ടികളാണ്തീരുമാനിക്കുന്നത്.മന്ത്രിയെപാര്‍ട്ടിനിയന്ത്രിക്കുന്നതിനു
പകരം, മന്ത്രി പാര്‍ട്ടിയെ നിയന്ത്രിക്കുന്ന സ്ഥിതിയുണ്ടായാലത്തെ കുഴപ്പമാണ് ഇപ്പോള്‍ അനുഭവിക്കുന്നതെന്ന് ചോദ്യത്തിന് മറുപടിയായി കാനം കൂട്ടിച്ചേര്‍ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here