The Prime Minister, Shri Narendra Modi delivering his speech at the 15th ASEAN-India Summit, in Manila, Philippines on November 14, 2017. (Photo. PIB)

മനില: പ്രധാനമന്ത്രി നരേന്ദ്രമോദി ബുധനാഴ്ച ലോക നേതാക്കളുമായി പ്രധാനപ്പെട്ട ഉഭയകക്ഷി ചര്‍ച്ച നടത്തി. ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ അബേ, ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി മല്‍കോളം ടേണ്‍ബുള്‍, വിയറ്റ്‌നാം പ്രധാനമന്ത്രി ന്യൂയന്‍ സുന്‍ ഫു, ബ്രൂണെ സുല്‍ത്താന്‍ ഹസനാല്‍ ബോള്‍കിയ, ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി ജസിന്ത അര്‍ഡേണ്‍ എന്നിവരുമായിട്ടായിരുന്നു മോദിയുടെ കൂടിക്കാഴ്ച.
ഉയര്‍ന്നുവരുന്ന മര്‍മ്മപ്രധാന ചതുര്‍കക്ഷി സഖ്യത്തിന്റെ പശ്ചാത്തലത്തില്‍ ഇന്തോ-പെസഫിക് മേഖലയില്‍ പുതിയ തന്ത്രം മെനയുന്നതിനെ കുറിച്ചായിരുന്നു ജപ്പാന്‍, ഓസ്‌ട്രേലിയ പ്രധാനമന്ത്രിമാരുമായുള്ള പ്രത്യേക ചര്‍ച്ച.
വ്യാപാരം, നിക്ഷേപം, കടല്‍ സുരക്ഷ തുടങ്ങിയ വിഷയങ്ങളില്‍ സഹകരണം വര്‍ധിപ്പിക്കുന്നതില്‍ ഊന്നിയായിരുന്നു മറ്റ് നേതാക്കളുമായുള്ള കൂടിക്കാഴ്ച.
ആസിയന്‍ ഉച്ചകോടിക്കിടയില്‍ ഞായറാഴ്ച നടന്ന ഇന്ത്യാ, ഓസ്‌ട്രേലിയ, ജപ്പാന്‍, യുഎസ് ആദ്യ കൂടിക്കാഴ്ചയില്‍ ഇന്തോ-പെസഫിക് മേഖല സ്വതന്ത്രവും തുറന്നതും ആക്കാനുള്ള ചതുര്‍കക്ഷി സഖ്യം ചര്‍ച്ചാവിഷയമായി. ഇന്നലത്തെ മോദി-ട്രംപ് ചര്‍ച്ചയിലും ഇത് വിഷയമായി.

LEAVE A REPLY

Please enter your comment!
Please enter your name here