ദേവസ്വം ബോര്‍ഡ്: ഹൈക്കോടതിയില്‍ ഹര്‍ജി

11

കൊച്ചി: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഭാരവാഹികളുടെ കാലാവധി വെട്ടിക്കുറച്ച് തങ്ങളെ ഒഴിവാക്കുന്നതിനെതിരെ ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍, ബോര്‍ഡംഗം അജയ് തറയില്‍ എന്നിവര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. സര്‍ക്കാരിന്റെ നടപടി അസാധുവാക്കണം. ഹര്‍ജിക്കാരെ കാലാവധി കഴിയുന്നതുവരെ തുടരാന്‍ അനുവദിക്കണം എന്നീ ആവശ്യങ്ങളാണ് ഹര്‍ജിയില്‍ ഉന്നയിച്ചിട്ടുള്ളത്.
2015 നവംബര്‍ 12 ന് മൂന്നു വര്‍ഷത്തേക്കാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഭാരവാഹികളായി ഹര്‍ജിക്കാരെ നിയമിച്ചത്. എന്നാല്‍ പിന്നീട് അധികാരത്തില്‍ വന്ന ഇടതുപക്ഷ സര്‍ക്കാര്‍ ഓര്‍ഡിനന്‍സിലൂടെ ദേവസ്വം ഭാരവാഹികളുടെ കാലാവധി രണ്ട് വര്‍ഷമായി വെട്ടിച്ചുരുക്കിയെന്നും ഓര്‍ഡിനന്‍സ് ഗവര്‍ണറുടെ അനുമതിക്കായി അയച്ചിരിക്കുകയാണെന്നും ഹര്‍ജിയില്‍ പറയുന്നു. സര്‍ക്കാരിന്റെ നടപടി തീര്‍ഥാടന കാലത്തെ ക്ഷേത്ര വികസന പ്രവര്‍ത്തനങ്ങളെയടക്കം ബാധിക്കുമെന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഭരണം കൈയാളാനുള്ള സര്‍ക്കാരിന്റെ തന്ത്രത്തിന്റെ ഭാഗമാണ് ഓര്‍ഡിനന്‍സെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു.

SHARE

LEAVE A REPLY

Please enter your comment!
Please enter your name here