ഒബാമ ഡല്‍ഹിയില്‍ മോദിയെ കണ്ടു

6

ന്യൂഡല്‍ഹി: അമേരിക്കയുടെ മുന്‍ പ്രസിഡന്റ് ബാരക് ഒബാമ വെള്ളിയാഴ്ച ഡല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദര്‍ശിച്ചു.
ഒബാമ ജനുവരിയില്‍ വൈറ്റ്ഹൗസില്‍ നിന്നും പടിയിറങ്ങിയശേഷം ഇരു നേതാക്കളും കൂടിക്കാണുന്നത് ഇത് ആദ്യമാണ്.
”മുന്‍ പ്രസിഡന്റ് ബാരക് ഒബാമയെ ഒരിക്കല്‍ കൂടി കാണ്ടതിലും, അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ഒബാമ ഫൗണ്ടേഷന്‍ മുന്നോട്ടുകൊണ്ടുപോകുന്ന പുതിയ പരിപാടികളെ കുറിച്ചും, ഇന്ത്യയും യുഎസും തമ്മിലുള്ള തന്ത്രപ്രധാന പങ്കാളിത്തം കൂടുതല്‍ ശക്തിപ്പെടുത്താനുള്ള അദ്ദേഹത്തിന്റെ വീക്ഷണങ്ങളെ പറ്റിയും അറിഞ്ഞതില്‍ സന്തോഷമുണ്ട്. ” മോദി ട്വീറ്റ് ചെയ്തു.
വ്യാഴാഴ്ച ഡല്‍ഹിയില്‍ എത്തിയ ഒബാമ, ഒരു മാധ്യമം സംഘടിപ്പിച്ച ഉച്ചകോടിയെ അഭിസംബോധന ചെയ്തു.
റിപ്പബ്ലിക് ദിന പരേഡില്‍ മുഖ്യാതിഥിയായി ആദ്യമായി പങ്കെടുക്കുന്ന യുഎസ് പ്രസിഡന്റ് ഒബാമ ആയിരുന്നു. ഭരണകാലത്ത് രണ്ടു തവണ ഇന്ത്യ സന്ദര്‍ശിക്കുന്ന യുഎസ് പ്രസിഡന്റ് എന്ന ബഹുമതിയും ഒബാമയ്ക്കാണ്. 2010ല്‍ മന്‍മോഹന്‍ സിങ് പ്രധാനമന്ത്രിയായിരുന്നപ്പോള്‍ അദ്ദേഹം ഇന്ത്യ സന്ദര്‍ശിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here