സിയോള്‍: അമേരിക്കയും ദക്ഷിണ കൊറിയയും തിങ്കളാഴ്ച സംയുക്ത വ്യോമാഭ്യാസത്തിന് തുടക്കം കുരിച്ചു. ഇരുരാജ്യങ്ങളുടെയും ഏറ്റവും വലിയ സംയുക്ത വ്യോമാഭ്യാസമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഈ ഓപ്പറേഷന്‍ വടക്കന്‍ കൊറിയ അതിന്റെ ഏറ്റവും ശക്തമായ രാജ്യാന്തര ബലാസ്റ്റിക് മിസൈല്‍ വിജയകരമായ പരീക്ഷിച്ചതിന് ദിവസങ്ങള്‍ക്ക് ശേഷമുള്ളതാണ്. തികച്ചും പ്രകോപനപരം എന്നാണ് വടക്കന്‍ കൊറിയ ഈ വ്യോമാഭ്യാസത്തെ വിശേഷിപ്പിച്ചത്.
എഫ്-22 റപ്‌ടോര്‍ സ്റ്റെല്‍ത്ത് ജെറ്റ് പോര്‍ വിമാനങ്ങള്‍ ഉള്‍പ്പെടെ 230 വിമാനങ്ങളും, ആയിരക്കണക്കായ സൈനീകരും അഞ്ചു ദിവസം നീളുന്ന വ്യോമാഭ്യാസത്തില്‍ പങ്കെടുക്കുന്നതായി സിയോള്‍ വ്യോമസേന അറിയിച്ചു.
സംയുക്ത വ്യോമാഭ്യാസ നീക്കത്തിനെതിരെ കഴിഞ്ഞാഴ്ച കടന്നാക്രമണം നടത്തിയ പ്യോങ്യാങ്, യുഎസ് പ്രസിഡന്റ്‌ഡോണാള്‍ഡ് ട്രംപിന്റെ ഭരണകൂടും ”ആണവ യുദ്ധം ഇരന്നുവാങ്ങുകയാണ്” എന്ന് ആരോപിച്ചിരുന്നു.
യുഎസിനെ മൊത്തം പരിധിയിലാക്കി പ്യോങ്യാങ് ആണവവാഹക ബലാസ്റ്റിക് മിസൈല്‍ പരീക്ഷിച്ച് അഞ്ച് ദിവസത്തിനു ശേഷമാണ് യുഎസ്-തെക്കന്‍ കൊറിയ വ്യോമാഭ്യാസം.

SHARE

LEAVE A REPLY

Please enter your comment!
Please enter your name here