രജനി-അക്ഷയ് ചിത്രം ‘2.0’ ഏപ്രിലിലേക്ക് മാറ്റി

5

ചെന്നൈ: സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തും അക്ഷയ് കുമാറും ഒന്നിക്കുന്ന ”2.0” 2018 ഏപ്രിലില്‍ റിലീസ് ചെയ്യും. ഈ വര്‍ഷം ദീപാവലിക്ക് റിലീസ് ചെയ്യാന്‍ നേരത്തെ തീരുമാനിച്ചിരുന്നെങ്കിലും പിന്നീട് ജനുവരി 25ലേക്ക് മാറ്റി.
ശങ്കര്‍ സംവിധാനം ചെയ്യുന്ന ഈ ത്രിഡി സ്‌കി-ഫി ചിത്രത്തിന്റെ റിലീസ് മാറ്റിയകാര്യം ലിക്ക പ്രൊഡക്ടഷന്‍സ് ആണ് മാധ്യമങ്ങളെ അറിയിച്ചത്. അമി ജാക്‌സണ്‍ ചിത്രത്തില്‍ വേഷമിടുന്നു. എ ആര്‍ റഹ്മാന്റേതാണ് സംഗീതം. യന്തിരന്റെ രണ്ടാം ഭാഗമാണിത്.

LEAVE A REPLY

Please enter your comment!
Please enter your name here