ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് പാര്‍ട്ടി ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി തിങ്കളാഴ്ച പത്രിക നല്‍കി.
രാഹുല്‍ മാത്രമാകും പത്രിക നല്‍കുക. അതിനാല്‍ മത്സരമില്ലാതെ 47 കാരനായ രാഹുലിനെ പാര്‍ട്ടി അധ്യക്ഷനായി ഏകകണ്‌ഠേന തിരഞ്ഞെടുത്തേക്കും. 19 വര്‍ഷമായി പാര്‍ട്ടി അധ്യക്ഷ സ്ഥാനത്ത് തുടരുന്ന മാതാവ് സോണിയാഗാന്ധിയുടെ അന്തരഗാമിയാകും മകന്‍ രാഹുല്‍.
പത്രിക സമര്‍പ്പണത്തിനുള്ള അവസാന തീയതി ഇന്നാണ്. ഞായറാഴ്ച വരെ ആരും പത്രിക നല്‍കിയിരുന്നില്ലെന്ന് പാര്‍ട്ടി കേന്ദ്ര തെരഞ്ഞെടുപ്പ് അതോര്‍ട്ടി ചെയര്‍മാന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ അറിയിച്ചു.
രാഹുലിനെ നിര്‍ദ്ദേശിച്ചവരുടെ കൂട്ടത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയും മുന്‍ പ്രധാമനമന്ത്രി മന്‍മോഹന്‍ സിങും ഉള്‍പ്പെടും. കേരളത്തില്‍ നിന്നും കെപിസിസി അധ്യക്ഷന്‍ എം എം ഹസനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും രാഹുലിനു വേണ്ടി പത്രിക നല്‍കി.
സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാനുള്ള അവസാന തീയതി ഡിസംബര്‍ 11 ആണ്. വോട്ടെടുപ്പ് ആവശ്യമുണ്ടെങ്കില്‍ ഡിസംബര്‍ 19 ന് നടക്കും.

 

LEAVE A REPLY

Please enter your comment!
Please enter your name here