ഓഖി ദുരന്തം: ഫിലിം മേള ഉദ്ഘാടനം ഒഴിവാക്കും

8

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റ് ദുരന്തം വിതച്ചതിന്റെ പശ്ചാത്തലത്തില്‍ ദുരിതബാധിതരുടെ വേദനയില്‍ പങ്കുചേര്‍ന്നുകൊണ്ട് 22-ാമത് രാജ്യാന്തര ചലച്ചിത്രമേളയുടെ ഔപചാരികമായ ഉദ്ഘാടനച്ചടങ്ങും അനുബന്ധ പരിപാടികളും ഒഴിവാക്കാന്‍ കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി തീരുമാനിച്ചു.
മേളയോടനുബന്ധിച്ച് മുഖ്യവേദിയായ ടാഗോര്‍ തിയറ്ററില്‍ നടത്താനിരുന്ന സാംസ്‌കാരിക പരിപാടികളും റദ്ദാക്കിയിട്ടുണ്ട്. സിനിമകളുടെ പ്രദര്‍ശനം നിശ്ചയിച്ചതുപ്രകാരം നടക്കും. ഡിസംബര്‍ എട്ടിന് വൈകുന്നേരം ഉദ്ഘാടന ചിത്രമായ ‘ഇന്‍സള്‍ട്ട്’ നിശാഗന്ധിയില്‍ പ്രദര്‍ശിപ്പിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here