ശ്രീനഗര്‍: കരസേനാ വാഹനത്തിനുനേരെ ഭീകരര്‍ നടത്തിയ ആക്രമണത്തെ തുടര്‍ന്നുണ്ടായ ഏറ്റുമുട്ടിലില്‍ രണ്ട് ഭീകരരെ വധിക്കുകയും ഒരു ജവാന്‍ വീരമൃത്യു വരിക്കുകയും ചെയ്തു. തെക്കന്‍ കശ്മീരിലെ ഖ്വാസിഗണ്ട് പ്രദേശത്താണ് സംഭവം.
സൈനീക വാഹനം ശ്രീനഗറിലേക്ക് പോകുകയായിരുന്നു. ഭീകരരുടെ വെടിവയ്പ് ഉണ്ടായതിനെ തുടര്‍ന്ന് സുരക്ഷാസേന പ്രദേശം വളയുകയും തെരച്ചില്‍ ആരംഭിക്കുകയും ചെയ്തു. തുടര്‍ന്നാണ് ഏറ്റുമുട്ടല്‍ ഉണ്ടായതെന്ന് പൊലീസ് അറിയിച്ചു. മറ്റൊരു ജവാന് പരുക്കേറ്റു. ഓപ്പറേഷന്‍ തുടരുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here