കൊച്ചി: തോപ്പുംപടി ഹാര്‍ബറില്‍ രണ്ടു ബോട്ടുകള്‍ തിരിച്ചെത്തി. 23 പേരാണ് ഇതിലുണ്ടായിരുന്നത്. ഇവര്‍ക്ക് പരുക്കുകളൊന്നും ഉണ്ടായിരുന്നില്ല.ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചിതാണ് ഇക്കാര്യം.
സാധാരണ മത്സ്യബന്ധനത്തിനുശേഷം മടങ്ങുന്ന രീതിയിലാണ് ഇവര്‍ മടങ്ങിവന്നതെന്ന് തൊഴിലാളികള്‍ പറഞ്ഞു. തമിഴ്‌നാട് സ്വദേശികളാണ് സംഘത്തിലുള്ളത്.

സംയുക്ത കണ്‍ട്രോള്‍ റൂം തുറന്നു
ഓഖി ചുഴലിക്കാറ്റിനെ തുടര്‍് കടലില്‍ അകപ്പെട്ട മത്സ്യത്തൊഴിലാളികളെയും മത്സ്യബന്ധന ബോട്ടുകളെയും കണ്ടെത്തുതിനുള്ള ജോയിന്റ് ഓപ്പറേഷന്‍ സെന്ററിന്റെ ഭാഗമായുള്ള പ്രത്യേക രക്ഷാപ്രവര്‍ത്തന സംഘത്തിന് കൊച്ചി കേന്ദ്രീകരിച്ച് സംസ്ഥാനതല കണ്‍ട്രോള്‍ റൂം. ഇതിന്റെ പ്രവര്‍ത്തനമാരംഭിച്ചു. ഹെല്‍പ്പ് ലൈന്‍ നമ്പര്‍: 7902200300, 7902200400, 0484 2423513. കണ്‍ട്രോള്‍ റൂമില്‍ നിന്ന് സംസ്ഥാനത്തിനകത്തും പുറത്തുമുള്ളവര്‍ക്ക് വിവരങ്ങള്‍ അറിയാം. പൊലീസ്, ഫിഷറീസ്, ദുരന്തനിവാരണ അതോറിറ്റി, റവന്യൂ, ആരോഗ്യം, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ, തമിഴ്‌നാട് സര്‍ക്കാരിന്റെ പ്രതിനിധി എന്നിവരാണ് കണ്‍ട്രോള്‍ റൂമിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.
സംസ്ഥാനത്തെയും സംസ്ഥാനത്തിനു പുറത്തു നിന്നുമുള്ള മത്സ്യത്തൊഴിലാളികളെയും ബോട്ടുകളെയും കണ്ടെത്തുന്നതിനുള്ള ഊര്‍ജിത ശ്രമങ്ങളാണ് ജോയിന്റ് ഓപ്പറേഷന്‍ സെന്ററിന്റെ നേതൃത്വത്തില്‍ നടത്തുക. പൊലീസ്, റവന്യൂ, ഫിഷറീസ്, കോസ്റ്റ്ഗാര്‍ഡ്, നാവികസേന എന്നിവയില്‍ നിന്നുള്ള അംഗങ്ങളാണ് സംഘത്തിലുള്ളത്.
എറണാകുളം ജനറല്‍ ആശുപത്രിയിലെത്തിച്ച നാല് മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍’ട്ടം കഴിഞ്ഞു. തിരിച്ചറിയപ്പെടാത്ത മൃതദേഹങ്ങള്‍ ഡിഎന്‍എ പരിശോധനയ്ക്കായി സാംപിള്‍ ശേഖരിച്ചിട്ടുണ്ട്. 12 ടാങ്കറുകളാണ് സെപ്റ്റിക് ടാങ്ക് ക്ലീനിങിനായി ശുചിത്വമിഷന്റെ നേതൃത്വത്തില്‍ രംഗത്തിറങ്ങിയത്. 10 ടാങ്കറുകള്‍ ചെല്ലാനം മേഖലയിലും രണ്ടു ടാങ്കറുകള്‍ നായരമ്പലം മേഖലയിലുമാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ആരോഗ്യവകുപ്പ് സൂപ്പര്‍വൈസറുടെ നിര്‍ദേശപ്രകാരമാണ് സെപ്റ്റിക് ടാങ്കറുകള്‍ ശുചീകരണപ്രവര്‍ത്തനം നടത്തുന്നത്.
ജില്ല കളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ളയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ദുരന്തബാധിത മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. ദുരന്ത നിവാരണ അതോറിറ്റി ഡെപ്യൂട്ടി കളക്ടര്‍ ഷീല ദേവി, ശുചിത്വമിഷന്‍ പ്രോഗ്രാം ഓഫീസര്‍ സിജു തോമസ്, ഹെല്‍ത്ത് ഓഫീസര്‍ ശ്രീനിവാസന്‍, വിവിധ വകുപ്പ് മേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
കടല്‍ക്ഷോഭത്തില്‍ പൂര്‍ണ്ണമായോ ഭാഗികമായോ തകര്‍ വീടുകളെ സംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കാന്‍ ജില്ല കളക്ടര്‍ നിര്‍ദേശം നല്‍കി. ഇതിനായി പ്രത്യേക സംഘത്തെ നിയോഗിച്ച് വിവരങ്ങള്‍ ശേഖരിക്കും. കടല്‍ക്ഷോഭത്തില്‍ തകര്‍ വീടുകളുടെ എസ്റ്റിമേറ്റ് തയാറാക്കി നഷ്ടപരിഹാരം ലഭ്യമാക്കുതിനുള്ള നടപടികള്‍ വേഗത്തിലാക്കും.

പാക്കേജ് സമര്‍പ്പിക്കും
ഇതേസമയം, ഓഖി ചുഴലിക്കാറ്റും കടല്‍ക്ഷോഭവും ദുരിതം വിതച്ച കടലോര മേഖലയ്ക്ക് ആശ്വാസം പകരു സമഗ്ര സഹായ പാക്കേജ് തയാറാക്കി സര്‍ക്കാരിനു സമര്‍പ്പിക്കാന്‍ എസ് ശര്‍മ്മ എംഎല്‍എയുടെയും ജില്ല കളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ളയുടെയും നേതൃത്വത്തില്‍ കാക്കനാട് കളക്ടറേറ്റ് കോഫറന്‍സ് ഹാളില്‍ ചേര്‍ സര്‍വകക്ഷിയോഗം തീരുമാനിച്ചു. ഡിസംബര്‍ 10,11 തീയതികളില്‍ ജില്ലയിലെത്തു മുഖ്യമന്ത്രിക്ക് പാക്കേജ് സമര്‍പ്പിക്കുമെന്ന് എംഎല്‍എ പറഞ്ഞു.
കടല്‍ക്ഷോഭത്തെ തുടര്‍ന്ന് തീരദേശ മേഖലയ്ക്കുണ്ടായ നാശനഷ്ടങ്ങള്‍ക്ക് അടിയന്തിര പരിഹാരം കാണുതിനുള്ള നടപടികളാണ് പാക്കേജില്‍ ഉള്‍പ്പെടുത്തുന്നത്. തീരദേശ മേഖലയുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുതിനുള്ള നിര്‍ദേശങ്ങള്‍ തയാറാക്കി സര്‍ക്കാരിനു സമര്‍പ്പിക്കും. കടല്‍ഭിത്തി നിര്‍മ്മാണം, പുലിമുട്ട്, സംരക്ഷണ ഭിത്തി നിര്‍മ്മാണം, കടലാക്രമണത്തില്‍ തകര്‍ റോഡുകള്‍ അടിയന്തരമായി പുനര്‍നിര്‍മ്മിക്കുക, വീടുകള്‍ ഭാഗികമായോ പൂര്‍ണ്ണമായോ തകര്‍ന്നവര്‍ക്ക് പുനരധിവാസം ഉറപ്പാക്കല്‍, ജീവനോപാധികള്‍ നഷ്ടപ്പെ’വര്‍ക്ക് നഷ്ടപരിഹാരം എന്നിവ അടിയന്തരമായി നടപ്പാക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here