ലണ്ടന്‍: ലോകത്തിലെ കാമഭാവമുള്ള ഏഷ്യന്‍ സ്ത്രീയായി ബ്രിട്ടനിലെ ഒരു വാര്‍ഷിക തെരഞ്ഞെടുപ്പ് ഫലം. ലണ്ടന്‍ ആസ്ഥാനമായുള്ള ‘ഈസ്റ്റേണ്‍ ഐ’ എന്ന വാര്‍ത്താവാരികയുടെ ’50 കാമഭാവമുള്ള ഏഷ്യന്‍ സ്ത്രീകള്‍’ എന്ന ജനപ്രിയ ഓണ്‍ലൈന്‍ വോട്ടെടുപ്പിലാണ് പ്രിയങ്കയ്ക്ക് നറുക്കുവീണത്. വോട്ടെടുപ്പ് ഫലം വ്യാഴാഴ്ച പ്രസിദ്ധീകരിച്ചു.
2016 ല്‍ കാമഭാവമുള്ള ഏഷ്യന്‍ സ്ത്രീയായി തെരഞ്ഞെടുക്കപ്പെട്ടിരുന്ന ദീപിക പടുകോണിനെ പിന്നിലാക്കിയാണ് 35 കാരിയായ പ്രിയങ്ക കിരീടം ചൂടിയത്. ദീപിക ഇത്തവണ മൂന്നാംസ്ഥനത്ത് തള്ളപ്പെട്ടു.
സൗന്ദര്യം, ബുദ്ധി, ധീരത, ദയ എന്നീവയുടെ തികഞ്ഞ മിശ്രിതമാണ് പ്രിയങ്ക എന്ന് ‘ഈസ്റ്റേണ്‍ ഐ’ വിനോദ വിഭാഗം പത്രാധിപരും ’50 കാമഭാവമുള്ള ഏഷ്യന്‍ സ്ത്രീകള്‍’ പരിപാടിയുടെ സ്ഥാപകനുമായ അസ്ജദ് നസീര്‍ വിശേഷിപ്പിച്ചു.
ഇന്ത്യയുടെ ടിവി താരം നിയ ശര്‍മ്മ 2017ലെ സെക്‌സിയസ്റ്റ് ടെലിവിഷന്‍ താരം എന്ന ബഹുമതി നേടിക്കൊണ്ട് രണ്ടാം സ്ഥാനത്തെത്തി. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ ഒരു പിടി ഉയരത്തിലാണ് നിയ ശര്‍മ്മയുടെ ഇത്തവണത്തെ സ്ഥാനം.
ആദ്യത്തെ പത്ത് സ്ഥാനത്തുള്ള മറ്റുള്ളവര്‍ പദുകോണ്‍ (3), അലിയ ഭട്ട് (4), പാകിസ്ഥാന്‍ താരം മഹിറ ഖാന്‍ (5), ദ്രഷ്ടി ധമി (6), കത്രീന കൈഫ് (7), ശ്രദ്ധ കപൂര്‍ (8), ഗൗഹര്‍ ഖാന്‍ (9), റുബിന ദിലൈക്ക് (10) എന്നിവരാണ്.
നവാഗത, പ്രായം കുറഞ്ഞ വിഭാഗത്തില്‍ മുന്നില്‍ ടെവി താരം 16 കാരിയായ ശിവാങ്കി ജോഷിയാണ്. ‘യേ റിസ്താ ക്യാ കെഹ്ലത ഹയ്’ എന്ന ടിവി സീരിയലിലൂടെയാണ് ശിവാങ്കി പ്രസിദ്ധയായത്.
ലിസ്റ്റിലെ പ്രായം കൂടിയത് 59 കാരിയായ ശ്രീദേവി (49) ആണ്.

LEAVE A REPLY

Please enter your comment!
Please enter your name here