ഇന്ത്യന്‍ ഡ്രോണ്‍ (പ്രതീകാത്മക ചിത്രം)

ബിജിങ്: ഇന്ത്യയുടെ വൈമാനികനില്ലാ വിമാനം ചൈനീസ് വ്യോമാതിര്‍ത്തി ലംഘിച്ചെന്നും അവിടെ തകര്‍ന്നു വീണെന്നും ചൈനീസ് മാധ്യമം. എന്നാല്‍ എപ്പോള്‍, എവിടെയാണ് സംഭവമെന്ന് വിശദീകരിച്ചിട്ടില്ല.
ചൈനീസ് അതിര്‍ത്തി സേന ഉത്തരവാദിത്തപരമായ സമീപനം സ്വീകരിച്ച് ഡ്രോണിനെ പരിശോധിച്ചെന്ന് ഒരു മുതിര്‍ന്ന ചൈനീസ് പ്രതിരോധ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് സിന്‍ഹ്വ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യയുടെ നടപടി ചൈനയുടെ അതിര്‍ത്തി ഭദ്രതയുടെ ലംഘനമാണെന്ന് പറഞ്ഞ ഉദ്യോഗസ്ഥന്‍, സംഭവത്തില്‍ അതൃപ്തിയും എതിര്‍പ്പും പ്രകടിപ്പിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here