തിരുച്ചിറപ്പള്ളിയില്‍ റോഡപകടത്തില്‍ ഒന്‍പത് മരണം

11

തിരുച്ചിറപ്പള്ളി (തമിഴ്‌നാട്): തിരുച്ചിറപ്പള്ളിയില്‍ നിന്നും ഏതാണ്ട് 50 കിലോമീറ്റര്‍ അകലെയുള്ള തിരുവര്‍ണക്കുറിച്ചിയില്‍ വാനും ലോറിയും കൂട്ടിയിടിച്ച് മൂന്നു കുട്ടികളും രണ്ട് സ്ത്രീകളും ഉള്‍പ്പെടെ ഒമ്പത് പേര്‍ മരിച്ചു. ഇന്നലെ രാത്രി വൈകിയായിരുന്നു അപകടം.
കന്യാകുമാരിയില്‍ നിന്നും തിരുച്ചിറപ്പള്ളി വഴി പഴനിയിലേക്ക് പോകുകയായിരുന്നു വാനില്‍ ഉണ്ടായിരുന്നവര്‍. നാലു പേര്‍ക്ക് പരുക്കേറ്റു. ഇവരെ ഇവിടെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here