തിരുവനന്തപുരം: ജയപ്രകാശിന്റെ ഇരുപത്തിയാറാം രക്തസാക്ഷി വാര്‍ഷിക വാരാചരണത്തിന്റെ ഭാഗമായി എഐ എസ്എഫ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിനു മുന്നില്‍ ജനാധിപത്യ സംരക്ഷണ സദസ്സ് സംഘടിപ്പിച്ചു. എസ്എഫ് സംസ്ഥാന സെക്രട്ടറി സുഭേഷ് സുധാകരന്‍ സദസ്സ് ഉദ്ഘാടനം ചെയ്തു.
കേരളത്തിലെ കലാലയങ്ങളില്‍ വിദ്യാര്‍ഥി രാഷ്ട്രീയം പുനഃസ്ഥാപിക്കുന്നതിന് സര്‍ക്കാര്‍ നിയമനിര്‍മ്മാണം നടത്തണമെന്ന് ശുഭേഷ് സുധാകരന്‍ പറഞ്ഞു. കലാലയങ്ങളില്‍ വിദ്യാര്‍ഥികള്‍ക്ക് സംഘടിക്കുവാനും ജനാധിപത്യ വേദികള്‍ രൂപീകരിക്കുവാനും ഉള്ള അവസരം ഒരുക്കേണ്ടത് ഇടതുപക്ഷ സര്‍ക്കാരിന്റെ കടമയാണ്. ക്ലാസ് മുറികളിലെ ജനാധിപത്യം സംരക്ഷിക്കാന്‍ കഴിയാത്തവര്‍ എങ്ങനെയാണ് നാടിന്റെ ജനാധിപത്യം സംരക്ഷിക്കുക എന്ന ചോദ്യം പൊതു സമൂഹം ഉയര്‍ത്തുന്നുണ്ട്
രാഷ്ട്രീയത്തിന്റെ പേരില്‍ കലാലയങ്ങളില്‍ നടക്കുന്ന അക്രമങ്ങള്‍ കാരണം കോടതികള്‍ പോലും ക്‌ളാസ് മുറികളിലെ ജനാധിപത്യത്തെ നിരോധിക്കുകയാണ്. കലാലയങ്ങളില്‍ കലാപങ്ങള്‍ സൃഷ്ടിക്കുന്ന സംഘടനകള്‍ മാറിചിന്തിക്കണമെന്നും ശുഭേഷ് സുധാകരന്‍ പറഞ്ഞു.
സിപിഐ ദേശീയ കൗണ്‍സില്‍ അംഗം സി ദിവാകരന്‍ എംഎല്‍എ, എഐവൈഎഫ് സംസ്ഥാന ജോയിന്റ് സെക്രട്ടറി അരുണ്‍ കെ എസ്, എസ്എഫ് സംസ്ഥാന പ്രസിഡന്റ് ജെ അരുണ്‍ബാബു, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ ആര്‍ എസ് രാഹുല്‍രാജ്,
കെ ഋഷിരാജ്, ജില്ലാ സെക്രട്ടറി അല്‍ജിഹാന്‍, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സന്ദീപ്, ആതിര തുടങ്ങിയവര്‍ സംസാരിച്ചു.
എസ്എഫ് നേതാക്കളായ ഷമീര്‍, അഥിന്‍ എ, തൃപ്തിരാജ്, പ്രിജി, ഷിയാദ് ചന്ദ്രചൂഢന്‍, ഷാജോ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

LEAVE A REPLY

Please enter your comment!
Please enter your name here